head1
head 3
head2

ലോക ഇന്‍ഡോര്‍ അത്ലറ്റിക്‌സ് 60 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടി മാഴ്‌സല്‍ ജേക്കബ്‌സ്

റോം: അതിവേഗട്രാക്കിലെ രാജാവ് താന്‍ തന്നെയെന്ന് ഊട്ടിയുറപ്പിച്ച് ഇറ്റാലിയന്‍ സ്പ്രിന്ററും, ഒളിമ്പിക് 100 മീറ്റര്‍ സ്വര്‍ണ്ണമെഡല്‍ ജേതാവുമായ Lamont Marcell Jacobs. ബെല്‍ഗ്രേഡില്‍ നടന്ന ലോക ഇന്‍ഡോര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 60 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിക്കൊണ്ടാണ് ട്രാക്കിലെ തന്റെ ആധിപത്യം മാഴ്‌സല്‍ ജേക്കബ്‌സ് ഉറപ്പിച്ചത്.

ശനിയാഴ്ച നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മുന്‍ ചാംപ്യനായ അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ കോള്‍മാനെ സെക്കന്റിന്റെ മൂവായിരത്തില്‍ ഒരംശം സമയത്തിന്റെ വ്യത്യാസത്തിലാണ് ജേക്കബ്‌സ് മറികടന്നത്. 6.41 സെക്കന്റ് സമയത്തിനുള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കിയ താരം ഈയിനത്തിലെ പുതിയ യൂറോപ്യന്‍ റെക്കോര്‍ഡ് തന്റെ പേരിലേക്ക് കുറിക്കുകയും ചെയ്തു.

ഒളിമ്പിക്‌സ് സ്വര്‍ണ്ണനേട്ടങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടവും കരസ്ഥമാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മത്സരശേഷം അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടോക്കിയോയില്‍ നടന്ന ഒളിമ്പിക്‌സില്‍ 100 മീറ്ററിലും, 4×400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടി ഇറ്റലിയുടെ അഭിമാനമായ താരമാണ് ജേക്കബ്‌സ്.

ജൂണ്‍ 2 ന് ഇറ്റലിയുടെ Festa della Repubblica ദിനത്തിന്റെ ഭാഗമായി ടോക്കിയോയിലെ 100മീറ്റര്‍ ഓട്ടം റോമില്‍ പുനരാവിഷ്‌കരിക്കണമെന്ന ഒരു നിര്‍ദ്ദേശം റോം മേയര്‍ റോബര്‍ട്ടോ ഗ്വാല്‍ട്ടിയേരി ഇതിനുമുന്‍പ് മുന്നോട്ട് വച്ചിരുന്നു. മാഴ്‌സല്‍ ജേക്കബ്‌സിനൊപ്പം ഫൈനലില്‍ മത്സരിച്ച മറ്റു താരങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പരിപാടി സംഘടിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ താരങ്ങളുടെ തിരക്കേറിയ ഷെഡ്യൂള്‍ മൂലം ജൂണ്‍ 2 ന് ഇത് നടക്കാന്‍ സാധ്യതയില്ല.

Comments are closed.