head2
head1
head 3

ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവച്ചു

രാജി സഖ്യകക്ഷികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ

റോം: സഖ്യകക്ഷികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച് മരിയോ ഡ്രാഗി.ഇന്ന് രാവിലെ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയ്ക്ക് മരിയോ ഡ്രാഗി രാജികത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

ഡ്രാഗിയുടെ സഖ്യത്തിലെ പ്രധാന പാര്‍ട്ടികളായ മാറ്റിയോ സാല്‍വിനിയുടെ വലതുപക്ഷ ലീഗ്, മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനിയുടെ ഫോര്‍സ ഇറ്റാലിയ (FI), 5-സ്റ്റാര്‍ മൂവ്മെന്റ് (M5S) എന്നിവ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് ഡ്രാഗി അധികാര സ്ഥാനത്ത് നിന്നും പടിയിറങ്ങാന്‍ തീരുമാനിച്ചത്.

Comments are closed.