head2
head 3
head1

ഇറ്റലിയിലെ മികച്ച സര്‍വ്വകലാശാലകള്‍ ഏതൊക്കെ?

റോം: ലോകത്തിലെ തന്നെ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന രാജ്യങ്ങളില്‍ എന്നും മുന്‍പന്തിയിലാണ് ഇറ്റലി. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നും ഒട്ടനേകം വിദ്യാര്‍ഥികള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം തേടി വര്‍ഷാവര്‍ഷം ഇറ്റലിയിലേക്ക് എത്തിച്ചേരാറുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം തന്നെയാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുളള വിദ്യാര്‍ഥികളെ ഇറ്റലിയിലേക്ക് ആകര്‍ഷിക്കുന്നത്. അത്തരത്തില്‍ വിവിധ മേഖലകളില്‍ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ഇറ്റലിയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

Quacquarelli Symonds (QS) ന്റെ ഈ വര്‍ഷത്തെ ലോക സര്‍വ്വകലാശാല റാങ്കിങ് കഴിഞ്ഞ ദിവസം പുറത്തുവിട്ടപ്പോള്‍ ഇറ്റലിയില്‍ നിന്നുളള 56 സര്‍വ്വകലാശാലകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിയര്‍ റിവ്യൂ, ഫാക്വല്‍റ്റി-സ്റ്റുഡന്റ് അനുപാതം, പബ്ലിഷ് ചെയ്യപ്പെട്ട ഗവേഷണങ്ങള്‍ എന്നീ പ്രധാന മാനദണ്ഢങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ റാങ്കിങ് പട്ടികയാണ്ഇത്.

റാങ്കിങ് പ്രകാരം ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇറ്റാലിയന്‍ സര്‍വ്വകലാശാല മിലാന്‍ പോളിടെക്‌നിക് സര്‍വ്വകലാശാലയാണ്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലും ഇറ്റലിയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയ കോളേജ് ഇത് തന്നെയായിരുന്നു. ആഗോള റാങ്കിങ്ങില്‍ 142 ാം സ്ഥാനത്താണ് മിലാന്‍ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി. QS പട്ടിക പ്രകാരമുള്ള ഏറ്റവും മികച്ച 10 ഇറ്റാലിയന്‍ സര്‍വ്വകലാശാലകള്‍ താഴെ പറയുന്നവയാണ്.

1. Polytechnic University of Milan
2. University of Bologna
3. University of Rome – La Sapienza
4. University of Padua
5. University of Milan
6. Polytechnic University of Turin
7. University of Pisa
8. San Raffaele University
9. University of Naples Federico II
10. University of Trento

മികച്ച കോഴ്‌സുകളുടെ കാര്യത്തില്‍ ഇറ്റാലിയന്‍ സര്‍വ്വകലാശാലകളിലെ കോഴ്‌സുകള്‍ മികച്ച റാങ്കിങ്ങാണ് ഇത്തവണ നേടിയിട്ടുള്ളത്. ഇറ്റാലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള 507 കോഴ്‌സുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 55 കോഴ്‌സുകള്‍ ഇത്തവണത്തെ പട്ടികയില്‍ കൂടുതലായി ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ക്ലാസിക് ആന്റ് ആന്‍ഷ്യന്റ് ഹിസ്റ്ററി വിഭാഗത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റാങ്കിങ് സ്വന്താമാക്കിക്കൊണ്ട് റോം La Sapienza സര്‍വ്വകലാശാല ഒന്നാം സ്ഥാനത്തേക്കും എത്തി.

എല്ലാ വര്‍ഷത്തെയും പോലെ യു.കെ, യു എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെയാണ് ആഗോള റാങ്കിങ്ങില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത്. ഏറ്റവും മികച്ച 30 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ രാജ്യങ്ങളുടെ സമ്പൂര്‍ണ്ണ ആധിപത്യവും കാണാമായിരുന്നു. MIT, ഓക്‌സ്ഫര്‍ഡ്, സ്റ്റാന്‍ഫര്‍ഡ് എന്നീ സര്‍വ്വകലാശാലകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയത്.

Comments are closed.