head 3
head2
head1

വ്‌ലാദ്മിര്‍ പുടിന്റേതെന്ന് സംശയിക്കുന്ന 700 മില്യണ്‍ യൂറോയുടെ റഷ്യന്‍ ആഡംബര ബോട്ട് ഇറ്റലിയില്‍ പിടിച്ചെടുത്തു

റോം: എഴുനൂറ് മില്യണ്‍ യൂറോ വിലമതിക്കുന്ന റഷ്യന്‍ ആഡംബര ബോട്ട് ഇറ്റലിയില്‍ പിടിച്ചെടുത്തു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സംശയിക്കപ്പെടുന്ന ബോട്ടാണ് കഴിഞ്ഞ ദിവസം ഇറ്റലിയില്‍ പിടിച്ചെടുത്തത്. ടസ്‌കാനി തുറമുഖത്ത് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസം മുതല്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു Scheherazade എന്ന് പേരുള്ള ഈ ബോട്ട്. ഹെലിപ്പാഡ്, നീന്തല്‍ക്കുളം എന്നിവ ഉള്‍പ്പെടെ വലിയ സൗകര്യങ്ങളുള്ള ബോട്ടാണ് ഇത്.

ബോട്ടിന്റെ ഉടമസ്ഥനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റഷ്യന്‍ സര്‍ക്കാരിലെ സുപ്രധാന അംഗത്തിന്റെ ഉടമസ്ഥതിയിലുള്ള ബോട്ടാണ് ഇതെന്ന് മാത്രമാണ് ഇറ്റാലിയന്‍ ധനകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച് നല്‍കുന്ന വിശദീകരണം. അതേസമയം ബോട്ട് പുടിന്റേതാകാമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന് വിവരം നല്‍കിയിട്ടുണ്ട്. റഷ്യന്‍ ഗ്യാസ് എനര്‍ജി അതികായന്‍മാരായ Ronseft യുടെ മുന്‍ മേധാവി Eduard Khudainatov ആണ് ബോട്ടിന്റെ ഉടമസ്ഥന്‍ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഉക്രൈന്‍-റഷ്യ യുദ്ധസാഹചര്യത്തില്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങളുടെ ഭാഗമായാണ് റഷ്യന്‍ അതിസമ്പന്നരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ നിരവധി ബോട്ടുകളും വില്ലകളും ഇറ്റാലിയന്‍ അധികാരികളും പിടിച്ചെടുത്തിരുന്നു.

Comments are closed.