head1
head2
head 3

ലോകത്തിലെ ഏറ്റവും മികച്ച ദ്വീപായി തിരഞ്ഞെടുക്കപ്പെട്ട് ഇറ്റലിയിലെ ഇസ്ചിയ

റോം: ലോകത്തിലെ ഏറ്റവും മികച്ച ദ്വീപായി തിരഞ്ഞെടുക്കപ്പെട്ട് ഇറ്റലിയിലെ ഇസ്ചിയ ദ്വീപ്. പ്രശസ്ത അമേരിക്കന്‍ മാഗസിനായ Travel + Leisure നടത്തിയ സര്‍വേയിലാണ് ഇറ്റലിയിലെ ഇസ്ചിയ ദ്വീപ് ലോകത്തിലെ മികച്ച ദ്വീപായി തിരഞ്ഞെടുക്കപ്പെട്ടത്.ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്താന്‍ വര്‍ഷാവര്‍ഷം നടത്താറുള്ള അന്താരാഷ്ട്ര സര്‍വേയാണിത്.

ദ്വീപുകളിലെ activities കാഴ്ചകള്‍, പ്രകൃതിദത്തമായ ആകര്‍ഷണങ്ങള്‍, കടല്‍ത്തീരങ്ങള്‍, ഭക്ഷണം, സൗഹൃദാന്തരീക്ഷം, എന്നിവ അടിസ്ഥാനമാക്കിയാണ് ദ്വീപുകളെ വായനക്കാര്‍ റേറ്റു ചെയ്തത്. ഇത്തരത്തില്‍ 94.61 സ്‌കോര്‍ നേടിയാണ് Ischia ഒന്നാം സ്ഥാനത്തെത്തിയത്.

നേപ്പിള്‍സില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രയുള്ള ഈ സുന്ദര ദ്വീപ് Elena Ferrante യുടെ My Brilliant Friend എന്ന നോവലില്‍ പരാമര്‍ശിക്കപ്പെടുകയും ഇത് HBO സീരീസായി രൂപാന്തരപ്പെടുത്തിയപ്പോള്‍ ദ്വീപിന്റെ അന്താരാഷ്ട്ര ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചതായും മാഗസിനില്‍ പറയുന്നുണ്ട്.

2022-ലെ മികച്ച ദ്വീപുകളുടെ ആദ്യ 10 സ്ഥാനങ്ങളില്‍ ,Maldives, Bali, Mìlos, Fiji, the Galapagos, Phuket, Dominica, Boracay and Cape Breton എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.

Comments are closed.