head1
head2
head 3

ഇറ്റലി സന്ദര്‍ശിക്കുന്നവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നു…

റോം: വേനല്‍ക്കാല ടൂറിസം സീസണ്‍ മുന്നില്‍ കണ്ട് സന്ദര്‍ശകര്‍ക്കുള്ള വാക്‌സിന്‍ ആവശ്യകത ഉപേക്ഷിക്കാന്‍ ഇറ്റലി ഒരുങ്ങുന്നു. വാക്സിന്‍ എടുക്കാത്ത സന്ദര്‍ശകര്‍ക്ക് റെസ്റ്റോറന്റുകള്‍ ടൂറിസ്റ്റ് സൈറ്റുകള്‍ തുടങ്ങിയ വിവിധയിടങ്ങളില്‍ വിലക്കുണ്ടായിരുന്നു. ഇതില്‍ അയവുവരുത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ഇറ്റലിയിലെ ഗ്രീന്‍ പാസ് വ്യവസ്ഥകള്‍ അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ ലഘൂകരിക്കാന്‍ തുടങ്ങുമെന്ന് ഹെല്‍ത്ത് അണ്ടര്‍സെക്രട്ടറി ആന്‍ഡ്രിയ കോസ്റ്റ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇറ്റലിയിലെ സാമൂഹികവും സാംസ്‌കാരികവും കായികവുമായ ഇടങ്ങളില്‍ ഗ്രീന്‍ പാസ് അനിവാര്യമാണ്.

ഏപ്രില്‍ 1 മുതല്‍ ഗ്രീന്‍ പാസിന്റെ ഇളവുകള്‍ ക്രമാനുഗതമായി നടപ്പിലാക്കി തുടങ്ങും ,ആദ്യഘട്ടങ്ങളില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ,ഓപ്പണ്‍ എയര്‍ ബാറുകളിലും റെസ്റ്റോറന്റുകളിലും മറ്റ് വേദികളിലും ഗ്രീന്‍ പാസ് അനിവാര്യത ഒഴിവാക്കുമെന്ന് കോസ്റ്റ പറഞ്ഞിരുന്നു.

പുറം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി യാത്രാ നിയന്ത്രണങ്ങള്‍ നീക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്ന ഒടുവിലത്തെ രാജ്യമാണ് ഇറ്റലി.കഴിഞ്ഞ ആഴ്ചകളില്‍, അയര്‍ലന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കുള്ള അവരുടെ യാത്രാ നിയന്ത്രണങ്ങളില്‍ മാറ്റം വര്ത്തിയിരുന്നു.

അതേസമയം യുഎസ് തങ്ങളുടെ പൗരന്മാരോട് ഇറ്റലിയിലേക്ക് ഇപ്പോള്‍ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്..ഇറ്റലിയെ കൊറോണ വൈറസിന് ഉയര്‍ന്ന ട്രാന്‍സ്മിഷന്‍ നിരക്ക് ഉള്ളതായി US ആരോഗ്യമന്ത്രാലയം തരംതിരിച്ചതിനാലാണിത്.

Comments are closed.