head1
head 3
head2

ഇ-യു ഇതര പൗരന്‍മാര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയെന്ന് ഇറ്റാലിയന്‍ ഭരണഘടന കോടതി

റോം: ദീര്‍ഘകാലമായി ഇറ്റലിയില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്‍മാര്‍ക്കും ഇറ്റലിക്കാരുടേതിന് സമാനമായ സര്‍ക്കാര്‍ ഗാര്‍ഹിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്ന് ഇറ്റാലിയന്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതി വിധി. ഇവരുടെ കുടുംബാംഗങ്ങള്‍ താത്കാലികമായി സ്വന്തം രാജ്യത്ത് താമസിക്കുകയാണെങ്കില്‍ പോലും ഇവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും വിധിയില്‍ പറയുന്നു.

വളരെ സുപ്രധാനമായ വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്ന് Association for Juridical Studies on Immigration (ASGI) അറ്റോര്‍ണി Alberto Guariso കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. ഇനിമുതല്‍ രാജ്യത്തെ അധികാരികള്‍ക്കും, ഇറ്റാലിയന്‍ സോഷ്യല്‍ സെക്യൂരിറ്റി ഏജന്‍സിയായ INPS നും കുടിയേറ്റക്കാരുടെ ഈ അവകാശങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. . കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഈ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ തന്നെ ഇവ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും Guariso പറഞ്ഞു.

സ്പാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/BgcwBGkXndt5fu1IlCzdHp

Comments are closed.