head1
head 3
head2

വെള്ളപ്പൊക്കം നേരിടാന്‍ കൊച്ചിക്ക് ഇറ്റാലിയന്‍ പിന്തുണ

റോം: വെള്ളപ്പൊക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇറ്റാലിയന്‍ നഗരമായ Messina യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങി കൊച്ചി. യൂറോപ്യന്‍ യൂണിയന്റെ ഇന്റര്‍നാഷണല്‍ അര്‍ബന്‍ ആന്റ് റീജിയണല്‍ കോ-ഓപ്പറേഷന്‍ പദ്ധതിയില്‍ കൊച്ചിയെ ഉള്‍പ്പെടുത്തിയതോടെയാണ് ഇതിനായുള്ള സാധ്യതകള്‍ ഒരുങ്ങിയത്. കേന്ദ്ര ഹൌസിങ് ആന്റ് അര്‍ബന്‍ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍, DG REGIO സീനിയര്‍ അഡൈ്വസര്‍ ഡോക്ടര്‍ റൊണാള്‍ഡ് ഹാള്‍, ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി Kamilla Kristensen Rai എന്നിവര്‍ പങ്കെടുത്തുകൊണ്ട് ഫെബ്രുവരിയില്‍ നടന്ന വെര്‍ച്വല്‍ ചടങ്ങില്‍ വച്ചായിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത്.

സിറ്റി- റ്റു- സിറ്റി സഹകരണ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ഇന്ത്യയില്‍ നിന്നും, യൂറോപ്പില്‍ നിന്നുമുള്ള 25 നഗരങ്ങളാണ് ഭാഗമാവുന്നത്. ഇക്കോളജിക്കല്‍ ട്രാന്‍സിഷന്‍, ഗ്രാമ-നഗര വികസനം, സുസ്ഥിര-നൂതന-കാര്‍ബണ്‍ ന്യൂട്രല്‍ ഇക്കോസിസ്റ്റം എന്നീ മേഖലകളിലാണ് യൂറോപ്യന്‍ നഗരങ്ങളും ഇന്ത്യന്‍ നഗരങ്ങളും സഹകരിക്കുക.

കേരളത്തില്‍ നിന്നും പട്ടികയില്‍ ഉള്‍പ്പെട്ട കൊച്ചി നഗരം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇറ്റലിയിലെ Messina നഗരവുമായി സഹകരിക്കും. സൂറത്ത്, പനാജി, പോര്‍ബന്തര്‍, ഗാങ്‌ടോക്, ലേ, ജംഷധ്പൂര്‍, ജയ്പൂര്‍, പൂണെ, ഗ്വാളിയോര്‍, ചെന്നൈ,റാഞ്ചി, കാണ്‍പൂര്‍,പട്‌ന എന്നിവയാണ് വിവിധ മേഖലകളിലായി യൂറോപ്യന്‍ നഗരങ്ങളുമായി സഹകരിക്കുന്ന മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. പദ്ധതിപ്രകാരം 2023 വരെയുള്ള സഹകരണത്തിനാണ് ധാരണ.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.