head1
head 3
head2

ഇറ്റലിയുടെ പുതിയ സാംസ്‌കാരിക തലസ്ഥാനം ഉദ്ഘാടനം ചെയ്തു

റോം: ഇറ്റലിയുടെ പുതിയ സാംസ്‌കാരിക തലസ്ഥാനം ഉദ്ഘാടനം ചെയ്ത് ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല.2022 ലെ ഇറ്റലിയുടെ സാംസ്‌കാരിക തലസ്ഥാനമായി തിരഞ്ഞെടുത്തത് നേപ്പിള്‍സിനടുത്തുള്ള അതിസുന്ദരമായ പ്രൊസിഡയെന്ന (Procida) ചെറിയ ദ്വീപിനെയാണ്. ഇതിന്റെ ഭാഗമായ ഒരു വര്‍ഷത്തോളം നീളുന്ന സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളും ഇവിടെയുണ്ടാകും.

La Cultura non Isola എന്ന സന്ദേശവുമായി 45 രാജ്യങ്ങളില്‍ നിന്നുള്ള 350 കലാകാരന്മാര്‍ ഉള്‍പ്പെടുന്ന 150 സാംസ്‌കാരിക പരിപാടികളാണ് പ്രൊസിഡയില്‍ ഉണ്ടാവുകയെന്ന് ഇറ്റലിയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

”സംസ്‌കാരം എന്നത് സമാധാനത്തിന്റെ പര്യായമാണ്” പാരമ്പര്യമായ പലതിനെയും പ്രോത്സാഹിപ്പിക്കാനും ഒന്നിപ്പിക്കാനും സംസ്‌ക്കാരത്തിന് കഴിയും, സംസ്‌കാരങ്ങള്‍ കൂടിച്ചേരുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സൗഹൃദം, സഹവര്‍ത്തിത്വം, സഹകരണം , എന്നിവ വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേപ്പിള്‍സിനടുത്ത് സ്ഥിതി ചെയ്യുന്ന Flegrean ദ്വീപുകളെന്നറിയപ്പെടുന്ന Ischia, Vivara and Nisida എന്നി ദ്വീപുകള്‍ക്കടുത്താണ് പ്രോസിഡയും.

4 ചതുരശ്ര കിലോമീറ്ററില്‍ താഴെ മാത്രം വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപില്‍ , 16 കിലോമീറ്റര്‍ നീളമുള്ള കടല്‍ത്തീരവും 91 മീറ്റര്‍ ഉയരമുള്ള Terra Murata എന്നറിയപ്പെടുന്ന കുന്നും ഉണ്ട്. സാംസ്‌കാരിക തലസ്ഥാനം 2022 പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

Comments are closed.