head 3
head1
head2

ഐ.എസ്.എല്‍ സെമിഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിഫൈനലിന്റെ ആദ്യ പാദമത്സരത്തില്‍ കരുത്തരായ ജംഷധ്പൂര്‍ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷധ്പൂര്‍ എഫ്.സിയെ കേരളം പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ മുപ്പത്തി എട്ടാം മിനിട്ടില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ വകയായിരുന്നു കേരളത്തിന്റെ ഗോള്‍.

ജയത്തോടെ സെമി ഫൈനല്‍ ഗോള്‍ അഗ്രഗേറ്റില്‍ ഒരു ഗോളിന്റെ മുന്‍തൂക്കം നേടാന്‍ ബ്ലാസ്റ്റേഴ്‌സിനായി. പ്രതിരോധനിരയില്‍ വന്‍മതിലായി നിലകൊണ്ട യുവതാരം ഹോര്‍മിപാമിന്റെ പ്രകടനം ജംഷധ്പൂര്‍ ആക്രമണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു. ഹോര്‍മിപാമാണ് ഹീറോ ഓഫ് ദി മാച്ച്.

Comments are closed.