head 3
head2
head1

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്റ്റേഴ്‌സ് -ജംഷധ്പൂര്‍ സെമിഫൈനല്‍ രണ്ടാം പാദം ഇന്ന്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫൈനല്‍ പ്രവേശനം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സെമിഫൈനല്‍ രണ്ടാം പാദ മത്സരത്തിനിറങ്ങും. ആദ്യപാദത്തിലെ ഒരു ഗോള്‍ ലീഡിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പന്‍മാര്‍ ഇന്ന് ജംഷധ്പൂരിനെ നേരിടാനൊരുങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം.

ഇന്നത്തെ മത്സരം സമനിലയില്‍ കലാശിക്കുകയോ, കേരളം വിജയിക്കുകയോ ചെയ്താല്‍ ബ്ലാസ്റ്റേഴ്‌സിന് നേരിട്ട് ഫൈനലിന് യോഗ്യത നേടാന്‍ കഴിയും. അതേസമയം നിശ്ചിത സമയത്തിനുള്ളില്‍ കേരളത്തിനെതിര ഒരു ഗോളിന്റെ ലീഡ് ജംഷധ്പൂര്‍ നേടിയാല്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍റ്റി ഷൂട്ടൌട്ടിലേക്കും നീങ്ങും. മറിച്ച് ഒന്നില്‍ക്കൂടുതല്‍ ഗോളുകളുടെ വ്യത്യാസത്തില്‍ ജംഷധ്പൂര്‍ കേരളത്തെ പരാജയപ്പെടുത്തുകയാണെങ്കില്‍ ജംഷധ്പൂര്‍ എഫ്.സി ഫൈനലിന് നേരിട്ട് യോഗ്യത നേടും.

ആദ്യപാദത്തില്‍ ഒരു ഗോള്‍ ലീഡ് വഴങ്ങിയതിന്റെ സമ്മര്‍ദ്ദത്തില്‍ ഇറങ്ങുന്ന ജംഷധ്പൂര്‍ തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിക്കാനാണ് സാധ്യത. ജംഷധ്പൂര്‍ താരങ്ങള്‍ മുഴുവനായും ആക്രമണത്തിലേക്ക് നീങ്ങുമ്പോള്‍ ഉണ്ടാവുന്ന അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ശ്രമിക്കും. കഴിഞ്ഞ മത്സരത്തിലേത് പോലെ ജംഷധ്പൂര്‍ ആക്രമണ നിരയുടെ കുന്തമുനകളായ ചീമയെയും, സ്റ്റ്യുവാര്‍ട്ടിനെയും പിടിച്ച്‌കെട്ടുന്നതിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍സിന്റെ ശ്രദ്ധ. യുവതാരം ഹോര്‍മിപാമും, ലെസ്‌കോവിച്ചുമടങ്ങുന്ന പ്രതിരോധ നിര കനത്ത വെല്ലുവിളിയായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ജംഷധ്പൂര്‍ താരങ്ങള്‍ക്ക് ഉയര്‍ത്തിയത്.

Comments are closed.