head 3
head1
head2

പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാക്കി ഐറിഷ് ക്യാപ്ടന്‍; ബാറ്റിംഗ് ആവേശം കൈവിടരുതെന്ന് ബില്‍ബര്‍ണി

ഡബ്ലിന്‍ : പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണെന്ന് കരുതുന്നയാളാണ് അയര്‍ലണ്ട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടന്‍ ആന്‍ഡ്രൂ ബല്‍ബിര്‍ണി. ഇദ്ദേഹം ടീമംഗങ്ങള്‍ക്ക് നല്‍കുന്ന ഉപദേശവും മറ്റൊന്നല്ല. ടി20 പരമ്പരയിലെ രണ്ടാമത്തെ കളിയിലെ ബാറ്റിംഗ് ആവേശം കൈവിടരുതെന്നാണ് ഇദ്ദേഹത്തിന്റെ വാക്ക്.

അന്താരാഷ്ട്ര ട്വന്റി 20 യില്‍ അയര്‍ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യക്കെതിരെ പിറന്നത്. ഇന്ത്യ ഇതുവരെ വഴങ്ങാത്ത രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിതെന്ന് ക്യാപ്ടന്‍ ചൂണ്ടിക്കാട്ടി. ഈ ഫോം തുടര്‍ന്നാല്‍ മികച്ച സ്‌കോര്‍ സാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു. ഹാരി ടെക്ടര്‍ സൂപ്പര്‍ സ്റ്റാര്‍ ആകുമെന്നും ക്യാപ്ടന്‍ പറഞ്ഞു. അയര്‍ലണ്ടിന്റെ വാഗ്ദാനമാണ് ഈ താരമെന്നും ഇദ്ദേഹം പറഞ്ഞു.

ഐറിഷ് ടീമിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു അയര്‍ലണ്ടിന്റെ ഈ പ്രകടനം. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടണമെങ്കില്‍ ന്യൂസിലന്‍ഡ് , ദക്ഷിണാഫ്രിക്ക , അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരെ 10 കളികള്‍ കൂടി അയര്‍ലണ്ടിന് കളിക്കാനുണ്ട്. 2-0ന് പരമ്പര തോറ്റതിനാല്‍ അയര്‍ലണ്ട് റാങ്കിംഗ് പട്ടികയില്‍ 14ാം സ്ഥാനത്ത് തുടരുകയാണ്.

Comments are closed.