head2
head 3
head1

അയര്‍ലണ്ടിലേയ്ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് വ്യവസ്ഥകള്‍ ഉദാരമാക്കി; ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, മേസണ്‍ ജോലികള്‍ക്കൊക്കെ അവസരം

ഡബ്ലിന്‍: ഇന്ത്യ അടക്കമുള്ള നോണ്‍ ഇ.യൂ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം ഉടച്ചുവാര്‍ക്കാന്‍ ഐറിഷ് സര്‍ക്കാരിന്റെ തീരുമാനം.

ഇന്നലെ ഐറിഷ് തൊഴില്‍ സഹമന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് താഴെ പറയുന്ന തൊഴില്‍ മേഖലകളില്‍ ഉള്ളവരെ ജനറല്‍ വര്‍ക്ക് പെര്‍മിറ്റില്‍ ഉള്‍പ്പെടുത്തി.

Electricians
Masons
Roofers, Roof Tilers and Slaters
Plumbers and Heating and Ventilating Engineers
Carpenters and Joiners
Floorers and Wall Tilers
Painters and Decorators
Construction and Building Trades Supervisors

നേരത്തെ ഇവയിലധികം തൊഴിലുകള്‍ക്കുമുള്ള വിസകള്‍ ക്രിട്ടിക്കല്‍ സ്‌കില്‍ പെര്മിറ്റില്‍ മാത്രമേ അനുവദിച്ചിരുന്നുള്ളു. പുതിയ മാറ്റം അനുസരിച്ച് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ആവശ്യാനുസൃതം വിദേശികളെ നിയമിക്കുന്നതിനുള്ള അനുമതി അയര്‍ലണ്ടിലെ അംഗീകൃത തൊഴിലുടമകള്‍ക്ക് ലഭിക്കും. നിര്‍മ്മാണ മേഖലയിലെ വളരെ നിര്‍ണ്ണായകമായ ചുവടുവെയ്പ്പാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡ്രൈവര്‍മാര്‍ക്കും അവസരം (For Heavy goods vehicle)

സപ്ളെ ചെയിന്‍ മേഖലയിലെ രൂക്ഷമായ പ്രതിസന്ധി തരണം ചെയ്യാന്‍ നോണ്‍ ഇ.യൂ രാജ്യങ്ങളില്‍ നിന്നും HGV ഡ്രൈവര്‍മാരെ ആവശ്യാനുസരണം റിക്രൂട്ട് ചെയ്യാനുള്ള അവസരം തൊഴില്‍ ഉടമകള്‍ക്ക് നല്‍കിയതോടെ നൂറുകണക്കിന് പേര്‍ക്ക് ഇതും പ്രയോജനപ്പെടും.

ഹോസ്പിറ്റാലിറ്റി മാനേജര്‍മാര്‍ക്കും അവസരം

ഹോസ്പിറ്റാലിറ്റി മേഖലയില്‍ പുതിയതായി 350 പേര്‍ക്ക് ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ക്രിട്ടിക്കല്‍ കെയര്‍ കാറ്റഗറിയില്‍ വരാം

സോഷ്യല്‍ വര്‍ക്കര്‍മാര്‍, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാങ്‌ഗ്വേജ് തെറാപ്പിസ്റ്റ്, എന്നി ജോലികളില്‍ എംപ്ലോയ്മെന്റ് വര്‍ക്ക് പെര്‍മിറ്റിന് ഇന്ത്യക്കാര്‍ക്കടക്കമുള്ള വിദേശികള്‍ക്ക് അപേക്ഷിക്കാവുന്നതാണെന്നു ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ അറിയിച്ചിരുന്നു. അന്ന് സോഷ്യല്‍ വര്‍ക്കര്‍മാരെ ജോലിയെ വിദേശ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ലാത്ത തൊഴില്‍ പട്ടികയില്‍ നിന്ന് നീക്കംചെയ്തുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ ഇന്നലത്തെ ഉത്തരവില്‍ സോഷ്യല്‍ വര്‍ക്കര്‍മാരെ ക്രിട്ടിക്കല്‍ സ്‌കില്‍ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതോടെ അര്‍ഹതയുള്ളവര്‍ക്ക് പുതിയ മാറ്റങ്ങള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സഹമന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് പറഞ്ഞു.

ക്രിട്ടിക്കല്‍ സ്‌കില്‍സ് ഒക്യുപ്പേഷന്‍ ലിസ്റ്റിലുള്‍പ്പെടുത്തിയതോടെ നോണ്‍ ഇ.യൂ രാജ്യങ്ങളില്‍ നിന്നുള്ള ഡയറ്റീഷ്യന്മാര്‍ക്കും അയര്‍ലണ്ടില്‍ ജോലി തേടാനാവും.

പദ്ധതി നടപ്പാക്കല്‍ വ്യവസ്ഥകളില്‍ ഏതെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനുശേഷം ഈ നിയമം പുനരവ ലോകനം ചെയ്യുമെന്നും, ബിസിനസ് ആന്‍ഡ് എംപ്ലോയ്മെന്റ് വകുപ്പിന്റെ ഉത്തരവില്‍ നിര്‍ദ്ദേശിക്കപ്പെടുന്നു.

ഗവണ്‍മെന്റിന്റെ തൊഴില്‍-പെര്‍മിറ്റ് സംവിധാനത്തിന് കീഴിലെ ക്രിട്ടിക്കല്‍ സ്‌കില്‍സ് ഉള്‍പ്പടെ വര്‍ക്ക് പെര്‍മിറ്റിന് യോഗ്യതയില്ലാത്തതായി കണക്കാക്കിയിട്ടുള്ള തൊഴിലുകള്‍ പ്രതിവര്‍ഷം രണ്ടുതവണ അവലോകനം ചെയ്യുന്നതിനും സംവിധാനമുണ്ടാകും. തൊഴില്‍ വിപണിയിലെ സാഹചര്യങ്ങളും പ്രത്യേക മേഖലകളിലെ ആവശ്യങ്ങളുമനുസരിച്ചായിരിക്കും ഇത് നടത്തുക.

ഇന്ത്യക്കാര്‍ അടക്കമുള്ള നോണ്‍ ഇ.യൂ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അപ്രതീക്ഷിതമായ അവസരമാണ് പുതിയ നിയമങ്ങളിലൂടെ വന്നിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

Comments are closed.