head2
head1
head 3

അയര്‍ലണ്ടിലേയ്ക്ക് തൊഴിലന്വേഷിക്കുന്നവര്‍ക്ക് ആഹ്‌ളാദ വാര്‍ത്തകള്‍, നിയമനത്തിന് തയ്യാറെടുത്ത് വിവിധ കമ്പനികള്‍

ഡബ്ലിന്‍ : തൊഴിലന്വേഷകര്‍ക്ക് ആഹ്‌ളാദം നല്‍കുന്ന വാര്‍ത്തകളാണ് പുതുവര്‍ഷം നല്‍കുന്നത്. അയര്‍ലണ്ടിലെ നിരവധി സാങ്കേതിക സ്ഥാപനങ്ങളും കമ്പനികളും അവരുടെ റിക്രൂട്ട്‌മെന്റ് പ്ലാനുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാങ്കേതിക മേഖലയിലും അല്ലാതെയും നിരവധിയാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഓഫറുകളാണ് വിവിധ സ്ഥാപനങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഹൈബ്രിഡ് വര്‍ക്കിംഗാണ് തൊഴിലിടങ്ങളിലെ പുതിയ ആകര്‍ഷണീയത. അതിനാല്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ജോലി ഉറപ്പാണെന്ന് ഡെലോയിറ്റ് അയര്‍ലണ്ട് മേധാവി നിയാംഹ് ജെരാഗ്റ്റി പറഞ്ഞു.

ഹേയ്സിലും വര്‍ക്ക് ഹ്യൂമനിലും

ടെക്നിക്കല്‍ റിക്രൂട്ട്‌മെന്റിന്റെ വര്‍ഷമായിരിക്കും പുതിയ വര്‍ഷമെന്നാണ് കരുതുന്നതെങ്കിലും സാങ്കേതിക ജോലികള്‍ക്കൊപ്പം പ്രോജക്റ്റ് മാനേജ്‌മെന്റ്, ബിസിനസ്സ് ഡവലപ്‌മെന്റ് റോളുകള്‍ക്കും ഏറെ ആളുകളെ ആവശ്യമായി വരുമെന്ന് ഹേയ്‌സിന്റെ ജയിംസ് മില്ലിഗന്‍ പറഞ്ഞു.

എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഡക്റ്റ് ഡിസൈന്‍, പ്രൊഡക്റ്റ് മാനേജ്‌മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമുകളെ വികസിപ്പിക്കുകയാണെന്ന് വര്‍ക്ക് ഹുമനിലെ റിക്രൂട്ട്‌മെന്റ് മാനേജര്‍ മിഷേല്‍ ഡാലി വെളിപ്പെടുത്തി.

സോഫ്‌റ്റ്വെയര്‍-സീനിയര്‍ സോഫ്‌റ്റ്വെയര്‍ ജാവ എന്‍ജിനീയര്‍മാര്‍, ജാവാസ്‌ക്രിപ്റ്റ് റിയാക്റ്റ് എന്‍ജിനീയര്‍മാര്‍, ഫുള്‍ സ്റ്റാക്ക് ജാവ എന്‍ജിനീയര്‍മാര്‍, ഡാറ്റ എന്‍ജിനീയര്‍മാര്‍, പ്രോഡക്ട് ഓണേഴ്സ്, പ്രോഡക്ട് റിസേര്‍ച്ചേഴ്സ്, എഡബ്ല്യുഎസ് ക്ലൗഡ് എഞ്ചിനീയര്‍മാര്‍, ലീഡര്‍ഷിപ്പ് റോളുകള്‍ എന്നിവരെയൊക്കെ നിയമിക്കുമെന്നും ഡാലി വിശദീകരിച്ചു.

തുടക്കക്കാരെയും പരിചയ സമ്പന്നരെയും തേടി പിഡബ്ല്യുസി

അയര്‍ലണ്ട് സൈബര്‍ സുരക്ഷ, ഡാറ്റ, അനലിറ്റിക്‌സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ തുടങ്ങിയ മേഖലകളില്‍ ബിരുദധാരികളെയും പരിചയസമ്പന്നരെയും തേടുകയാണെന്ന് പ്രൊഫഷണല്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ പിഡബ്ല്യുസി മേധാവി കരോലിന്‍ മാത്യൂസ് പറഞ്ഞു.

ലിബര്‍ട്ടിയില്‍

പരിചയസമ്പന്നരായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരെയും ഇന്റേണികളെയും ബിരുദധാരികളെയും റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണെന്ന് ലിബര്‍ട്ടി ഐടി പറയുന്നു.

ക്ലൗഡ് എന്‍ജിനീയറിംഗ്, പ്രൊഡക്റ്റ് ഡിസൈന്‍, എംഎല്‍ഒപ്‌സ്, ഡാറ്റാ സയന്‍സ്, കണ്‍സള്‍ട്ടന്‍സി എന്നീ മേഖലകളിലും ആളെ നിയോഗിക്കുമെന്ന് കമ്പനിയുടെ ടാലന്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ എമ്മ മുള്ളന്‍ പറഞ്ഞു.

500 പേര്‍ക്ക് ജോലിയുമായി ആക്‌സെഞ്ചര്‍

ഡിജിറ്റല്‍ സപ്ലൈ ചെയിന്‍, ക്ലൗഡ്, എഐ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളിലായി ഈ വര്‍ഷം ആദ്യം 500 തൊഴിലവസരങ്ങളാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആക്‌സെഞ്ചര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡബ്ലിനിലെ ആക്‌സെഞ്ചര്‍ ലാബ്‌സിലേയ്ക്ക് ക്വാണ്ടം കെമിസ്ട്രി, ക്വാണ്ടം എന്‍ജിനീയറിംഗ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് വൈദഗ്ധ്യമുള്ള ആളുകളെ തിരയുകയാണ്. ലൈഫ് സയന്‍സസിലും ഹെല്‍ത്തിലുമായിരിക്കും പ്രത്യേക ശ്രദ്ധയെന്നും കമ്പനിയുടെ എച്ച്. ആര്‍. മേധാവി എയ്സ്ലിന്‍ കാമ്പെല്‍ പറഞ്ഞു.

നിയമനങ്ങളുമായി ഡോക്കും മാസ്റ്റര്‍ കാര്‍ഡും

വിഷ്വല്‍, ഇന്ററാക്ടീവ്, പ്രൊഡക്റ്റ് ഡിസൈനര്‍മാര്‍, സംരംഭകര്‍, സാങ്കേതിക ആര്‍ക്കിടെക്റ്റുകള്‍ എന്നിവരുള്‍പ്പെടെ വൈവിധ്യമാര്‍ന്ന നിയമനങ്ങളാണ് ഡോക്ക് തേടുന്നത്.

ഫിന്‍ടെക് ഭീമനായ മാസ്റ്റര്‍കാര്‍ഡും ഡബ്ലിന്‍ ആസ്ഥാനമായുള്ള ടെക് ഹബ് വിപുലീകരിക്കുകയാണ്. എല്ലാ തലങ്ങളിലും വിവിധങ്ങളായ ജോലികളും കമ്പനി ഓഫര്‍ ചെയ്യുന്നു.

സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറിംഗ്, പ്രോഡക്ട്, യുഎക്സ്, ഡാറ്റ സയന്‍സ്, എഐ, ഡാറ്റാബേസ്, ഇന്‍ഫോ സെക്യൂരിറ്റി, നെറ്റ്വര്‍ക്കുകള്‍, ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജ്‌മെന്റ് സ്‌കില്‍സ് എന്നിവയ്ക്കായി ഉദ്യോഗാര്‍ഥികളെ നിയമിക്കുമെന്ന് ടാലന്റ് ഡയറക്ടര്‍ ഗാരി ലോസണ്‍ പറഞ്ഞു.

Comments are closed.