head 3
head2
head1

ഐപിഎല്‍ താരലേലം അവസാനിച്ചു; ടീമുകള്‍ ചെലവഴിച്ചത് 550 കോടി! ആരൊക്കെ, ഏതൊക്കെ ടീമില്‍?

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 15-ാം സീസണിന് മുമ്പുള്ള മെഗാ താരലേലം അവസാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡേനിയയിലാണ് ലേലം നടന്നത്. 67 വിദേശ താരങ്ങളടക്കം 204 കളിക്കാരെയാണ് രണ്ട് ദിവസത്തെ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ വിളിച്ചെടുത്തത്. ലീഗിലെ പുതിയ രണ്ട് ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഉള്‍പ്പെടെ 10 ടീമുകളും കൂടി 551.70 കോടി രൂപയാണ് ആകെ ചെലവഴിച്ചത്.

നാല് ഇന്ത്യന്‍ താരങ്ങളും ആറ് വിദേശ കളിക്കാരുമുള്‍പ്പെട്ട മാര്‍ക്വീ താരങ്ങളുടെ ലേലത്തോടെയാണ് ആദ്യ ദിനം ആരംഭിച്ചത്. ഇന്ത്യന്‍ മധ്യനിര താരം ശ്രേയസ് അയ്യരാണ് മാര്‍ക്വി താരങ്ങളില്‍ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 12.25 കോടി രൂപയ്ക്കാണ് അയ്യരിനെ സ്വന്തമാക്കിയത്. അതേസമയം, മെഗാ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയത് ഇന്ത്യന്‍ യുവ താരം ഇഷാന്‍ കിഷനാണ്. ഹൈദരാബാദിനെയും പഞ്ചാബിനെയും ഗുജറാത്തിനെയും മറികടന്ന് വാശിയേറിയ ലേലം വിളിക്കൊടുവില്‍ മുംബൈ ഇന്ത്യന്‍സ് തന്നെ 15.25 കോടി രൂപ മുടക്കി ഇഷനെ സ്വന്തമാക്കുകയായിരുന്നു.

മാര്‍ക്വീ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ആദ്യം ‘നറുക്ക് വീണത്’. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. കാഗിസോ റബാഡയെ 9.25 കോടിക്ക് പഞ്ചാബ് കിങ്‌സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 6.25 കോടിക്ക് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍. ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് ആര്‍സിബി സ്വന്തമാക്കി. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ 5 കോടിക്കും കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ 8 കോടിക്കും രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

അതേസമയം, ചില വമ്പന്‍ താരങ്ങളെ ഒരു ടീമും വാങ്ങാന്‍ കൂട്ടാക്കാതിരുന്നത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. ‘മിസ്റ്റര്‍ ഐ.പി.ല്‍’ എന്ന് വിളിപ്പേരുള്ള സുരേഷ് റെയ്നയെ ആരും വാങ്ങാന്‍ താല്‍പര്യം കാണിച്ചില്ലെന്നതാണ് അതില്‍ എടുത്തു പറയേണ്ടത്. ലീഗില്‍ വമ്പന്‍ റെക്കോര്‍ഡുള്ള മികച്ച താരമാണ് സുരേഷ് റെയ്ന. ബാറ്റ്സ്മാന്‍ ആയിട്ടും ബോളര്‍ ആയിട്ടും അതിലുപരി ലോക ക്രിക്കറ്റിലെ തന്നെ മികച്ച ഒരു ഫീല്‍ഡര്‍ ആയിട്ടും അരങ്ങുവാണ റെയ്നയെ തന്റെ ‘സ്വന്തം ടീമായ’ ചെന്നൈ പോലും തിരിഞ്ഞുനോക്കാത്തതില്‍ സൂപ്പര്‍കിങ്സ് ആരാധകരും ഏറെ നിരാശരാണ്. താരത്തിന്റെ സമീപകാല പെര്‍ഫോമന്‍സ് മോശമായിരുന്നു എന്നതാണ് ഫ്രാന്‍ഞ്ചൈസികള്‍ ആരും താലപര്യം കാണിക്കാതിരുന്നത്.

ഓസ്ട്രേലിയന്‍ ടി20 നായകന്‍ ആരോണ്‍ ഫിഞ്ച്, സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് ബാറ്റര്‍ ഡേവിഡ് മലാന്‍, കിവീസ് സൂപ്പര്‍ താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരും പുറത്തേക്ക്. ആദില്‍ റഷീദ്, ഇംറാന്‍ താഹിര്‍, ആദം സാംബ, ചേതേശ്വര്‍ പൂജാര, തബ്രീസ് ഷംസി, ഇശാന്ത് ശര്‍മ, ഇയാന്‍ മോര്‍ഗന്‍, മാര്‍നസ് ലെബുഷാനേ, ഷെല്‍ഡണ്‍ കോര്‍ട്രെല്‍ എന്നിവരും വിറ്റുപോയില്ല. എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ തുടങ്ങിയ വമ്പനടികള്‍ക്ക് പേരുകേട്ട താരങ്ങള്‍ കൂടെ അരങ്ങൊഴിഞ്ഞതോടെ ആരാധകര്‍ നിരാശരാണ്.

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന താരമാണ് ശ്രീശാന്ത്. 39 വയസുള്ള താരത്തെ ഏതെങ്കിലും ടീം സ്വന്തമാക്കുമോയെന്ന് തുടക്കത്തിലേ സംശയമുണ്ടായിരുന്നുവെങ്കിലും മെഗാ ലേലം ആയതിനാല്‍ ഒരു ചെറിയ പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു. 600 പേരുടെ ചുരുക്കപട്ടികയില്‍ ഇടം നേടിയെങ്കിലും 50 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടിരുന്ന ശ്രീശാന്തിനെ ആരും വാങ്ങിയില്ല, താരത്തിന്റെ പേരു പോലും ലേല വേദിയില്‍ വിളിച്ചില്ല! കഴിഞ്ഞ തവണ വിരാട് കോഹ്ലിയുടെ ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്ന മുഹമ്മദ് മുഹമ്മദ് അസറുദ്ധീന്‍, സച്ചിന്‍ ബേബി എന്നിവരെ ആരും വാങ്ങാന്‍ കൂട്ടാക്കിയില്ല. മലയാളിയായ കര്‍ണാടക താരം ദേവദത്ത് പടിക്കലിനെ മലയാളികളുടെ സ്വന്തും സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മറ്റൊരു മലയാളി താരം ബേസില്‍ തമ്പിയെ മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 22 കളിക്കാര്‍, 8 വിദേശ താരങ്ങള്‍

നിലനിര്‍ത്തിയ കളിക്കാര്‍: വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്

ലേലത്തില്‍ വാങ്ങിയ കളിക്കാര്‍: ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനൂജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, സുയാഷ് പ്രഭുദേശായ്, ചമ്മ മിലിന്ദ്, അനീശ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്‌നിത്ത് സിസോദിയ, ഡേവിഡ് വില്ലി.

മുംബൈ ഇന്ത്യന്‍സ് – 25 കളിക്കാര്‍, 8 വിദേശ താരങ്ങള്‍

നിലനിര്‍ത്തിയ താരങ്ങള്‍: രോഹിത് ശര്‍മ, കിറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്

ലേലത്തില്‍ വാങ്ങിയ കളിക്കാര്‍: ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കണ്ഡെ, എന്‍. തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലി മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിങ്, അന്‍മോല്‍പ്രീത് സിങ്, രാഹുല്‍ ബുദ്ധി, ഹൃത്വിക് ഷോക്കീന്‍, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 23 കളിക്കാര്‍, 8 വിദേശ താരങ്ങള്‍

നിലനിര്‍ത്തിയ താരങ്ങള്‍: കെയ്ന്‍ വില്യംസണ്‍, ഉമ്രാന്‍ മാലിക്ക്, അബ്ദുള്‍ സമദ്

ലേലത്തില്‍ വാങ്ങിയ കളിക്കാര്‍: വാഷിങ്ടണ്‍ സുന്ദര്‍, നിക്കോളാസ് പുരന്‍, ടി. നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിയം ഗാര്‍ഗ്, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ്മ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, ജഗദീശ സുചിത്, ഏയ്ഡന്‍ മര്‍ക്രം, മാര്‍ക്കോ യാന്‍സെന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, സീന്‍ ആബോട്ട്, ആര്‍. സമര്‍ദ്ധ്, ശശാങ്ക് സിങ്, സൗരഭ് ദുബെ, ഫസല്‍ഹഖ് ഫാറൂഖി, ഗ്ലെന്‍ ഫിലിപ്പ്, വിഷ്ണു വിനോദ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – 25 കളിക്കാര്‍, 8 വിദേശ താരങ്ങള്‍

നിലനിര്‍ത്തിയ കളിക്കാര്‍: രവീന്ദ്ര ജഡേജ, എം.എസ് ധോണി, മോയിന്‍ അലി, ഋതുരാജ് ഗെയ്ക്വാദ്

ലേലത്തില്‍ വാങ്ങിയ കളിക്കാര്‍: റോബിന്‍ ഉത്തപ്പ, ഡ്വെയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെ.എം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍, സിമര്‍ജീത് സിങ്, ഡെവോണ്‍ കോണ്‍വെ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ശുഭ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി. ഹരി നിശാന്ത്, എന്‍. ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ. ഭഗത് വര്‍മ്മ.

ലഖ്നൗ സൂപ്പര്‍ ജയന്റ് – 21 കളിക്കാര്‍, 7 വിദേശ താരങ്ങള്‍

നേരത്തെ ടീമിലെടുത്ത താരങ്ങള്‍: കെ.എല്‍ രാഹുല്‍, രവി ബിഷ്ണോയി, മാര്‍ക്കസ് സ്റ്റോയിനിസ്

ലേലത്തില്‍ വാങ്ങിയ കളിക്കാര്‍: ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ. ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മൊഹ്സിന്‍ ഖാന്‍, ആയുഷ് ബഡോണി, കരണ്‍ ശര്‍മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് – 24 കളിക്കാര്‍, 7 വിദേശ താരങ്ങള്‍

നിലനിര്‍ത്തിയ കളിക്കാര്‍: ഋഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ക്യ

ലേലത്തില്‍ വാങ്ങിയ കളിക്കാര്‍: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷാര്‍ദുല്‍ താക്കൂര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, കുല്‍ദീപ് യാദവ്, അശ്വിന്‍ ഹെബ്ബാര്‍, കമലേഷ് നാഗര്‍കോട്ടി, കെ.എസ് ഭരത്, സര്‍ഫറാസ് ഖാന്‍, മന്‍ദീപ് സിങ്, സയ്യിദ് ഖലീല്‍ അഹമ്മദ്, ചേതന്‍ സകാരിയ, ലളിത് യാദവ്, റിപാല്‍ പട്ടേല്‍, യാഷ് ദുല്‍, റോവ്മാന്‍ പവല്‍, പ്രവീണ്‍ ദുബെ, ലുങ്കി എന്‍ഗിഡി, ടിം സെയ്‌ഫെര്‍ട്ട്, വിക്കി ഒസ്ത്വാള്‍.

ഗുജറാത്ത് ടൈറ്റന്‍സ് – 23 കളിക്കാര്‍, 8 വിദേശ താരങ്ങള്‍

നേരത്തെ ടീമിലെടുത്ത താരങ്ങള്‍: ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍

ലേലത്തില്‍ വാങ്ങിയ കളിക്കാര്‍: ജേസണ്‍ റോയ്, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍, അഭിനവ് സദരംഗനി, രാഹുല്‍ തെവാതിയ, നൂര്‍ അഹമ്മദ്, ആര്‍. സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്‌സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കണ്ടെ, യാഷ് ദയാല്‍, അല്‍സാരി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, മാത്യു വെയ്ഡ്, ഗുര്‍കീരത് സിങ്.

രാജസ്ഥാന്‍ റോയല്‍സ് – 24 കളിക്കാര്‍, 8 വിദേശ താരങ്ങള്‍

നിലനിര്‍ത്തിയ താരങ്ങള്‍: സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍

ലേലത്തില്‍ വാങ്ങിയ കളിക്കാര്‍: ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ദേവദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെ.സി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിങ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, തേജസ് ബറോക്ക കുല്‍ദിപ് യാദവ്, ശുഭം ഗര്‍വാള്‍, ജെയിംസ് നീഷാം, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, റാസി വാന്‍ ഡെര്‍ ഡ്യുസ്സന്‍, ഡാരില്‍ മിച്ചല്‍.

പഞ്ചാബ് കിംഗ്സ് – 25 കളിക്കാര്‍, 7 വിദേശ താരങ്ങള്‍

നിലനിര്‍ത്തിയ താരങ്ങള്‍: മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ്

ലേലത്തില്‍ വാങ്ങിയ കളിക്കാര്‍: ശിഖര്‍ ധവാന്‍, കാഗിസോ റബാദ, ജോണി ബെയര്‍‌സ്റ്റോ, രാഹുല്‍ ചാഹര്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്സിമ്രാന്‍ സിങ്, ജിതേഷ് ശര്‍മ, ഇഷാന്‍ പോറെല്‍, ലിയാം ലിവിങ്സ്റ്റണ്‍, ഒഡീന്‍ സ്മിത്ത്, സന്ദീപ് ശര്‍മ, രാജ് ബവ, ഋഷി ധവാന്‍, പ്രേരക് മങ്കാദ്, വൈഭവ് അറോറ, റിട്ടിക്ക് ചാറ്റര്‍ജി, ബല്‍തേജ് ദണ്ഡ, അന്‍ഷ് പട്ടേല്‍, നഥാന്‍ എല്ലിസ്, അഥര്‍വ ടൈഡെ, ഭാനുക രാജപക്സെ, ബെന്നി ഹോവല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 25 കളിക്കാര്‍, 8 വിദേശ താരങ്ങള്‍

നിലനിര്‍ത്തിയ കളിക്കാര്‍: ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി

ലേലത്തില്‍ വാങ്ങിയ കളിക്കാര്‍: പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, ശിവം മാവി, ഷെല്‍ഡന്‍ ജാക്സണ്‍, അജിങ്ക്യ രഹാനെ, റിങ്കു സിങ്, അനുകുല്‍ റോയ്, റാസിഖ് ദാര്‍, ബാബ ഇന്ദ്രജിത്ത്, ചാമിക കരുണരത്നെ, അഭിജിത് തോമര്‍, പ്രഥം സിങ്, അശോക് ശര്‍മ, അലക്‌സ് ഹെയ്ല്‍സ്, ടിം സൗത്തി, രമേഷ് കുമാര്‍, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമന്‍ ഖാന്‍.

Comments are closed.