head1
head2
head 3

അയര്‍ലണ്ടില്‍ ഇന്റല്‍ ഒരുക്കുന്നത് നൂറുകണക്കിന് തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: മൂന്ന് വര്‍ഷമായി നടപ്പിലാക്കുന്ന പ്രവര്‍ത്തനവികാസത്തിന്റെ ഭാഗമായി ഇന്റെല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നു. അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തോട് ചേര്‍ന്നുകിടക്കുന്ന കൗണ്ടി കില്‍ഡെയറിലെ ലെയ്ക്‌സ്‌ളിപ് ക്യാമ്പസിലും നിരവധി തൊഴില്‍ സാധ്യതകള്‍ ഇന്റെല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്റഗ്രേറ്റഡ് ഡിവൈസ് നിര്‍മാണവുമായി ബന്ധപ്പെട്ട പുതിയ നയം മാര്‍ച്ചില്‍ ഇന്റെല്‍ സി.ഈ.ഒ പാറ്റ് ഗെല്‍സിംഗര്‍ പ്രഖ്യാപിച്ചിരുന്നു. ഐ. ഡി.എം 2.9 എന്ന് പേരിട്ടിരിക്കുന്ന മാറ്റങ്ങളില്‍ യു.എസ് ആസ്ഥാനമായുള്ള ചിപ്പ് നിര്‍മാണ കമ്പനി നിലവിലെ ഫാക്ടറി സംവിധാനവും തേര്‍ഡ് പാര്‍ട്ടി ശേഷിയും പുതിയ ഇന്റെല്‍ ഫൗണ്ട്രി സേവനങ്ങളും വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്നു.

നിര്‍മാണ മേഖലയിലെ മേല്‍കൈ നിലനിര്‍ത്താന്‍ ഉതകുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് അയര്‍ലണ്ട് ജനറല്‍ മാനേജര്‍ ഈമോന്‍ സിനോട്ട് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ കമ്പനി ക്യാംപസില്‍ 1,600 ഹൈസ്‌കില്‍ ജീവനക്കാരെ നിയമിച്ചു തുടങ്ങി. ലെയ്ക്‌സ്‌ളിപ് ഫസിലിറ്റിയില്‍ 2019 മുതല്‍ നടക്കുന്ന 7 ബില്യണ്‍ ഡോളര്‍ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. അയര്‍ലണ്ടിലെ ഇന്റെല്‍ മാനുഫാക്ചറിംഗ് ശേഷി ഇരട്ടിയാകാനും 5,000 പേര്‍ക്ക് നിര്‍മാണ ജോലി ലഭിക്കാനും ഉപകരിച്ചു. 7 എന്‍.എം സാങ്കേതികവിദ്യ ഈ മേഖലയില്‍ എത്തിക്കാന്‍ ഇത് സഹായിക്കും. യു.എസ്, യൂറോപ്പ് തുടങ്ങി വിവിധ രാജ്യങ്ങളിലേക്കുള്ള ഫൗണ്ട്രി സേവനങ്ങള്‍ക്കായി അടുത്ത ഘട്ടം ഉടനെ പ്രഖ്യാപിക്കും.

ഇന്റലിന്റെ യൂറോപ്പിലെ 10,000 ജോലിക്കാരില്‍ പകുതിയും അയര്‍ലണ്ടിലാണ് ജോലി ചെയ്യുന്നത്. ജനങ്ങളെ ജോലികളിലേക്ക് മടക്കി കൊണ്ടുവരാനും സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കാനും വരും മാസങ്ങളില്‍ സര്‍കാര്‍ പരിശ്രമിക്കുമെന്ന് മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഭാവിയില്‍ ഗ്രീന്‍, ഡിജിറ്റല്‍ രീതിയില്‍ അയര്‍ലണ്ട് മുന്നേറുന്നുവെന്ന് ഉറപ്പാക്കണം. 1989 മുതല്‍ ഇന്റെല്‍ അയര്‍ലണ്ടില്‍ നിക്ഷേപം നടത്തി വരുന്നു. നിരന്തരമായി പുതിയ സാങ്കേതിക വികസനങ്ങള്‍ നടത്തുന്ന കമ്പനിയെ ലിയോ വരേദ്കറും പ്രശംസിച്ചു. യൂറോപ്പ്യന്‍ യൂണിയന്‍ 2030 ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ലക്ഷ്യം നേടാനും ഇത് സഹായിക്കും. ചിപ്പുകള്‍ക്കായി യു.എസ്, ഏഷ്യന്‍ കമ്പനികളില്‍ ആശ്രയിക്കേണ്ടി വരുന്നത് കുറയ്ക്കാന്‍ ഈ.യു പത്ത് വര്‍ഷ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2030 വര്‍ഷത്തോടെ ലോകത്തിലെ അഞ്ചിലൊന്ന് സെമികണ്ടക്റ്ററുകള്‍ നിര്‍മിക്കാനും ആദ്യ ക്വാണ്ടം കമ്പ്യൂട്ടര്‍ നിര്‍മിക്കാനും ഇതോടൊപ്പം ലക്ഷ്യമിടുന്നു.

നിലവില്‍ മാനുഫാക്ച്ചറിംഗ് ആന്‍ഡ് ഫസിലിറ്റീസ്, സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍മാര്‍, ഹാര്‍ഡ്വെയര്‍ എഞ്ചിനിയര്‍മാര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് നിരവധി അവസരങ്ങളാണ് ഇന്റലില്‍ കാത്തിരിക്കുന്നത്. അതാത് ജോലി മേഖലകളില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഇന്റലിന്റെ ഔദ്യോഗിക സൈറ്റില്‍ കൂടുതല്‍ വിവരങ്ങളും ജോലിക്കായി അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യവും ഇപ്പോള്‍ ലഭ്യമാണ്:

https://jobs.intel.com/page/show/Ireland-Jobs?utm_campaign=Experienced%20Website&utm_medium=Native%20Web&utm_source=Website&utm_content=Website&utm_goal=83565&utm_team=RM_GER

തൊഴില്‍ അവസരങ്ങള്‍ അറിയിക്കാന്‍ മാത്രമായി ‘ഐറിഷ് മലയാളി ന്യൂസി’ന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പ്

അയര്‍ലണ്ടിലെയും യൂറോപ്പിലെയും ഐ ടി, ആരോഗ്യ മേഖലകളില്‍ അടക്കമുള്ള തൊഴില്‍ അവസരങ്ങള്‍ വായനക്കാരെ അറിയിക്കാനായി മാത്രം ഒരു പുതിയ വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയാണ്. യൂറോപ്പില്‍ രൂപപ്പെട്ടു വരുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ മലയാളി സമൂഹത്തിന് പ്രയോജനപ്പെടുത്താനാവുമെന്ന ഉത്തമ ബോധ്യമാണ് ‘ഐറിഷ് മലയാളി’ ന്യൂസിനുള്ളത്. പരമാവധി ദിവസങ്ങളില്‍ ‘JOBS IRELAND IM GROUP’ എന്ന ഗ്രൂപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്.

JOBS IRELAND IM വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചേരുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/F4arhcH5hRx39MiT4QnqLk

Comments are closed.