head1
head2
head 3

പരിക്കേറ്റ ഡാനിഷ് മാധ്യമപ്രവര്‍ത്തകരെ ഉക്രൈനില്‍ നിന്ന് ഒഴിപ്പിച്ചു

കോപ്പന്‍ ഹേഗന്‍ : ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ വെടിയേറ്റ പത്രപ്രവര്‍ത്തകരായ സ്റ്റെഫാന്‍ വെയ്ചര്‍ട്ടും ഫോട്ടോഗ്രാഫര്‍ എമില്‍ ഫില്‍റ്റണ്‍ബെര്‍ഗും ഉക്രൈനില്‍ നിന്ന് മടങ്ങിയെന്ന് സൂചന. ഇരുവരും ജോലി ചെയ്തിരുന്ന ഡാനിഷ് ദിനപത്രമായ എക്‌സ്ട്രാ ബ്ലേഡറ്റ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ശനിയാഴ്ച റിപ്പോര്‍ട്ടിങ്ങിനിടെയാണ് ഇവര്‍ക്കെതിരെ ആക്രമണമുണ്ടായത്. വെയ്ചാര്‍ട്ടിന് തോളിലും ഫില്‍റ്റന്‍ബര്‍ഗിന് ഇരുകാലുകളിലും മുതുകിലുമാണ് പരിക്കേറ്റത്.

തങ്ങള്‍ സന്തുഷ്ടരും ക്ഷീണിതരും അല്പം ദുഃഖിതരുമാണെന്നും പൗരന്മാര്‍ക്ക് യുദ്ധം ഉണ്ടാക്കുന്ന കഷ്ടതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് തങ്ങള്‍ക്കും ഈ അവസ്ഥ സംഭവിച്ചതെന്നും ഫില്‍റ്റന്‍ബെര്‍ഗ് എക്‌സ്ട്രാ ബ്ലേഡറ്റിനോട് പറഞ്ഞു. അവരുടെ ഡെന്മാര്‍ക്കിലേക്ക് മടങ്ങാനുള്ള പദ്ധതിയും ഇപ്പോഴുള്ള കൃത്യമായ സ്ഥലവും പരസ്യമാക്കിയിട്ടില്ല.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.