head2
head1
head 3

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍, മൂന്ന് ഫോര്‍മാറ്റിലും ഇനി രോഹിത് ശര്‍മ്മ നയിക്കും

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഫെബ്രുവരി 24നും രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര മാര്‍ച്ച് 4 -നുമാണ് ആരംഭിക്കുന്നത്. അതിനിടെ, മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായി രോഹിത് ശര്‍മ്മയെ ബിസിസിഐ നിയമിച്ചു. തുടര്‍ച്ചയായി കളിച്ചുകൊണ്ടിരുന്ന മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും ട്വന്റി20 പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ജസ്പ്രീത് ബുംറയാണ് ടി20യിലും ടെസ്റ്റിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.

മലയാളി താരം സഞ്ജു സാംസണെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പന്തില്ലാത്തതിനാല്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു ആയേക്കും. ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടീമില്‍ തിരിച്ചെത്തി. ഏറെ നാള്‍ ബയോ ബബിളില്‍ കഴിയേണ്ടി വന്നതിനാലും അവസരത്തിനായി കാത്തിരിക്കുന്ന യുവ താരങ്ങള്‍ക്ക് അവസരം നല്‍കുവാനുമായിട്ടാണ് കോഹ്ലിക്കും പന്തിനും വിശ്രമം അനുവദിച്ചത്. അതേസമയം, ടെസ്റ്റ് പരമ്പരയില്‍ ഇവര്‍ രണ്ടുപേരുമുണ്ട്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം കോഹ്ലിയുടെ 100-ാമത്തെ മത്സരമായിരിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.

ഏറെ നാളായി മോശം ഫോമിലുള്ള സീനിയര്‍ താരങ്ങളായ അജിങ്ക്യാ രഹാനയേയും ചേതേശ്വര്‍ പൂജാരയെയും ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കി. ഇഷാന്ത് ശര്‍മയേയും വൃദ്ധിമാന്‍ സാഹയെയും പരിഗണിച്ചില്ല. സാഹയ്ക്ക് പകരം കെ എസ് ഭരത് ടീമില്‍ ഇടം പിടിച്ചു. യുവ താരം ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തി.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനായി നിയമിതനായ രോഹിത് ശര്‍മ്മയെ ടെസ്റ്റ് ഫോര്‍മാറ്റിലും മുഴുവന്‍ സമയ ക്യാപ്റ്റനായി ശനിയാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റതിനെത്തുടര്‍ന്ന് വിരാട് കോഹ്ലി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രോഹിത്തിന്റെ നിയമനം. ഭാവി നായകന്മാരെ രോഹിത്തിന് കീഴില്‍ വളര്‍ത്തിയെടുക്കുമെന്നാണ് ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ പറഞ്ഞത്.

ട്വന്റി20 ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍) ഋതുരാജ് ഗേയ്ക്വാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മൊഹമ്മദ് സിറാ്ജ്, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചഹല്‍, ബിഷ്ണു കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.

ഇന്ത്യന്‍ ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), പ്രിയങ്ക് പഞ്ചല്‍, മയാങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാര്‍.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.