head2
head1
head 3

ഇറ്റലിയിലെ ലോക ചീട്ടുകളി മത്സരത്തില്‍ വെള്ളി മെഡല്‍ നേടി മലയാളിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീം

റോം : ഇറ്റലിയിലെ Salosmaggiore യില്‍ നടന്ന ലോക ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പ് 2022ല്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ സീനിയേഴ്സ് ടീം. ഇതാദ്യമായാണ് ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.

കലാശപ്പോരാട്ടത്തില്‍ പോളണ്ടിനോട് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് വെള്ളിമെഡലുമായി മടങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍സില്‍ യുഎസ് ടീമിനെയും സെമിയില്‍ ഫ്രാന്‍സിനെയും തകര്‍ത്താണ് ഇന്ത്യ ലോക ചീട്ടുകളി മത്സരത്തിന്റെ ഫൈനലില്‍ എത്തിയത്.

സുബ്രത സാഹാ, സുകമല്‍ ദാസ്, അശോക് ഗോയല്‍, ആര്‍. കൃഷ്ണന്‍(പ്ലെയിങ് ക്യാപ്റ്റന്‍), അനില്‍ പദ്ധ്യേ, രാജേഷ് ദലാല്‍ എന്നിവരടങ്ങുന്ന സീനയര്‍ ടീമാണ് ഇന്ത്യക്കായി വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

Comments are closed.