head2
head1
head 3

മക്കളെ തല്ലിയ ഇറ്റലിയിലെ ഇന്ത്യന്‍ ദമ്പതികള്‍ 10,000 യൂറോ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി

റോം: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മക്കളെ ശിക്ഷിക്കുന്ന മാതാപിതാക്കള്‍ സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മക്കളെ ശിക്ഷിച്ചതിന് പുലിവാലുപിടിച്ചിരിക്കുകയാണ് ഇറ്റലിയില്‍ താമസിക്കുന്ന ഇന്ത്യന്‍ ദമ്പതികള്‍.

ഇവരുടെ കുട്ടികള്‍ പരീക്ഷയില്‍ മോശം മാര്‍ക്ക് വാങ്ങിയതിനെ തുടര്‍ന്ന് ചൂലും ഇലെക്ട്രിക്കല്‍ കോര്‍ഡും ഉപയോഗിച്ച് അടിക്കുകയും ചെയ്തതിന് 16 വയസ്സുള്ള മകനും 12 വയസ്സുള്ള മകള്‍ക്കും 10,000 യൂറോ വീതം നഷ്ടപരിഹാരം നല്‍കാനാണ് ഇറ്റലിയിലെ കോടതി ഇന്ത്യന്‍ ദമ്പതികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പ് നടന്ന മര്‍ദനത്തെ തുടര്‍ന്ന് കുട്ടികള്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു, നഷ്ടപരിഹാരം നല്‍കുന്നതിന് പുറമെ പാവിയയിലെ (Pavia) സ്‌കൂളില്‍ പഠിക്കുന്ന ഈ കുട്ടികളെ മാതാപിതാക്കളില്‍ മാറ്റി പാര്‍പ്പിക്കാനും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. മിലാനിലെ മൈനെര്‍മാരുടെ കോടതിയാണ് ശിക്ഷ വിധിച്ചത്.

മാതാപിതാക്കള്‍ക്കുമേല്‍ ആദ്യം ആരോപിക്കപ്പെട്ട കുറ്റം ഗാര്‍ഹിക പീഡനമായിരുന്നു. എന്നാല്‍ പിന്നീട് measures of correction ദുരുപയോഗം ചെയ്തതിനാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്.

Comments are closed.