head1
head 3
head2

ഡബ്ലിനില്‍ 5 നേഷന്‍സ് ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീം പൊരുതി തോറ്റു

ഡബ്ലിന്‍ : ഡബ്ലിനില്‍ നടന്ന അണ്ടര്‍ 23 ഫൈവ് നേഷന്‍സ് ഹോക്കി ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ പൊരുതിക്കളിച്ച ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീമിന് തോല്‍വി. അവസരങ്ങളൊന്നും നഷ്ടപ്പെടുത്താതെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ടീമിന് തോല്‍വി അറിയേണ്ടി വന്നു.

ഡബ്ലിന്‍ യൂ സി ഡിയില്‍ നടന്ന ആവേശോജ്ജ്വലമായ ഫൈനല്‍ പോരാട്ടത്തിന് പിന്തുണയേകാന്‍ നിരവധി ഇന്ത്യക്കാര്‍ എത്തിയിരുന്നു.

ഇന്ത്യയ്ക്കു വേണ്ടി ബ്യൂട്ടി ഡംഗ്ഡംഗാണ് ആദ്യത്തേയും അവസാനത്തേയും ഗോള്‍ വീഴ്ത്തിയത്. നെതര്‍ലന്റിന് വേണ്ടി ബെലന്‍ വാന്‍ ഡെര്‍ ബ്രൂക്ക്, ആംബര്‍ ബ്രുവര്‍, എമ്മ സാന്റ്ബ്രിക്, സാന്‍ ഹാക് എന്നിവരും ഗോളടിച്ചു.

കളിയുടെ തുടക്കത്തില്‍ത്തന്നെ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നിരുന്നാലും ഇന്ത്യന്‍ വനിതകള്‍ക്ക് ഗോള്‍ ചെറുക്കാനായി. തുടര്‍ന്ന് ആദ്യ ക്വാര്‍ട്ടറില്‍ കളി പിടിക്കാനും ടീമിന് കഴിഞ്ഞു. എന്നിരുന്നാലും ഒന്നല്ലാതെ മറ്റൊരു ഗോള്‍ വലയിലെത്തിക്കാന്‍ ടീമിന് കഴിഞ്ഞില്ല.

നെതര്‍ലന്റും ചെറുത്തുനില്‍പ്പ് ശക്തമാക്കിയതോടെ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ഗോളിനപ്പുറത്തേയ്ക്ക് പോകാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 26ാം മിനിറ്റില്‍ നെതര്‍ലന്റിനു വേണ്ടി ബലന്‍ വാന്‍ ഡെര്‍ ബ്രൂക്ക് ആദ്യ ഗോളടിച്ചു. എന്നാല്‍ 29ാം മിനിറ്റില്‍ ഇന്ത്യ സമനില പിടിച്ചു.

ഹാഫ് ടൈം ബ്രേക്കിന് മുന്നോടിയായി ആംബര്‍ ബ്രൂവര്‍ മറ്റൊരു പെനാല്‍റ്റി കോര്‍ണറും ഗോളാക്കി. തേര്‍ഡ് ക്വാര്‍ട്ടറില്‍ സമനിലയെ മറികടക്കാന്‍ ഇന്ത്യ തകര്‍ത്ത് കളിച്ചെങ്കിലും നെതര്‍ലന്റിന്റെ മുന്നേറ്റത്തെ തടയാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

ഇടയ്ക്ക് അവസാന ക്വാര്‍ട്ടറില്‍ ഒരു പെനാല്‍റ്റി കോര്‍ണര്‍ കൂടി ലഭിച്ചെങ്കിലും ഗോളാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. കളിയുടെ 53ാം മിനിറ്റില്‍ എമ്മാ സാന്റ്ബ്രിങ്കും കളി തീരുന്നതിന് രണ്ട് മിനിറ്റ് ശേഷിക്കെ സാന്‍ ഹാക് അടുത്ത ഗോളും നേടിയതോടെ ഇന്ത്യയുടെ തോല്‍വി ആസന്നമാവുകയായിരുന്നു.

Comments are closed.