head1
head 3
head2

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ബോക്സിംഗ് സംഘം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ബോക്സിംഗ് സംഘം പരിശീലനത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജോര്‍ദാന്‍ ടൗണിലേക്ക് പുറപ്പെട്ടു. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 8 വരെ ബര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്.

വിവിധ രാജ്യങ്ങള്‍ക്കൊപ്പം 14 ദിവസത്തെ പരിശീലനത്തിന് ശേഷം ഇന്ത്യന്‍ ബോക്‌സിംഗ് സംഘം ജൂലൈ 24ന് ബിര്‍മിംഗ്ഹാമിലേക്ക് പോകും.

ലോക ചാമ്പ്യന്‍ നിഖാത് സരീന്‍ ഉള്‍പ്പെടെയുള്ള വനിതാ സംഘത്തില്‍ ടോക്കിയോ വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലിന ബോര്‍ഗോഹൈന്‍, നിതു, ജെയ്‌സ്മിന്‍ എന്നിവരും പരിശീലകരായ ഭാസ്‌കര്‍ ചന്ദ്ര ഭട്ട്, പ്രണമിക ബോറ, മഹാവീര്‍ സിംഗ് എന്നിവരുമാണ് ഉള്ളത്.

അമിത് പംഗല്‍ ഉള്‍പ്പെടുന്ന പുരുഷ ടീമില്‍ ഹുസാമുദ്ദീന്‍ മുഹമ്മദ്, ശിവ ഥാപ്പ, രോഹിത് ടോകാസ്, സുമിത്, ആശിഷ് കുമാര്‍, സഞ്ജീത്, സാഗര്‍, അമിത് എന്നിങ്ങനെയുള്ള എട്ട് ബോക്സര്‍മാരുമുണ്ട്.

Comments are closed.