head1
head 3
head2

ഇന്ത്യയെ വിറപ്പിച്ച് അയര്‍ലണ്ട്, ഇന്ത്യന്‍ ജയം വെറും നാല് റണ്ണിന്

ഡബ്ലിന്‍: അവസാന പന്തിലും ആവേശവും ,ആകാംഷയും തുളുമ്പി നിന്ന അയര്‍ലന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെട്ടു. 400ന് മുകളില്‍ റണ്‍സ് പിറന്ന ത്രില്ലറില്‍ വെറും നാലു റണ്‍സിന്റെ നേരിയ വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്ത്യ സ്വന്തമാക്കിയത്.
ഇതോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-0നു കൈക്കലാക്കുകയും ചെയ്തു. 226 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു അയര്‍ലന്‍ഡിനു മുന്നില്‍ ഇന്ത്യ വച്ചത്. ഈ സ്‌കോര്‍ ഐറിഷ് പടയ്ക്കു അസാധ്യമായിരിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു അയര്‍ലന്‍ഡിന്റേത് വിജയത്തിനു തൊട്ടിരികില്‍ വരെയെത്തിയ അവര്‍ കീഴടങ്ങുകയായിരുന്നു. അഞ്ചു വിക്കറ്റിനു 221 റണ്‍സാണ് അയര്‍ലന്‍ഡിനു നേടാനായത്.

ഇന്ത്യന്‍ ബാറ്റിങ് കരുത്തിനു മുന്നില്‍ അയര്‍ലന്‍ഡ് നിസ്സഹായരാവുകയായിരുന്നു. ദീപക് ഹൂഡയുടെ കന്നി സെഞ്ച്വറിയും സഞ്ജു സാംസണിന്റെ കന്നി ഫിഫ്റ്റിയും പറന്ന രണ്ടാം ടി20യില്‍ ഇന്ത്യയുടെ റണ്‍മഴ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴു വിക്കറ്റിനു 225 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

ഹൂഡയുടെയും (104) സഞ്ജുവിന്റെയും (77) ഗംഭീര ഇന്നിങ്സുകളാണ് ഇന്ത്യയെ വന്‍ ടോട്ടലിലെത്തിച്ചത്. മറ്റാരും തന്നെ കാര്യമായ സംഭാവന നല്‍കിയില്ല. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഹൂഡ വെറും 57 ബോളിലാണ് 104 റണ്‍സ് വാരിക്കൂട്ടിയത്. ഒമ്പതു ബൗണ്ടറികളും ആറു സിക്സറുമടക്കമായിരുന്നു ഇത്. സഞ്ജു 42 ബോളാണ് 77 റണ്‍സിലെത്തിയത്. 42 ബോളുകള്‍ കളിച്ച താരം ഒമ്പതു ബൗണ്ടറികളും നാലു സിക്സറും പറത്തി. നേരത്തേ 39 റണ്‍സായിരുന്നു ടി20യില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതാണ് തിരുത്തപ്പെട്ടത്.

Comments are closed.