head1
head 3
head2

അയര്‍ലണ്ട് പരമ്പര ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് സ്വയം തെളിയിക്കാനുള്ള അവസരം; പരിശീലകനായി വിവിഎസ് ലക്ഷ്മണ്‍

മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നു. ഐപിഎല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പമ്പരയില്‍ ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായേക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ജൂണ്‍ 26 ന് ആരംഭിക്കുന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ് പരമ്പരക്ക് ലക്ഷ്മണ്‍ തന്നെയാകും പരിശീലകന്‍ എന്നതാണ് പുറത്ത് വരുന്ന വിവരം. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് അദ്ദേഹം.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ഒപ്പം തന്നെ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് പര്യടനവും വരുന്നുണ്ടെന്നതിനാലാണ് രണ്ട് പരിശീലകര്‍ക്ക് കീഴില്‍ രണ്ട് ടീമിനെ പ്രഖ്യാപിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നത്. ഇതനുസരിച്ച് രാഹുല്‍ ദ്രാവിഡും സീനിയര്‍ താരങ്ങളും ഇംഗ്ലണ്ടിലേക്ക് പോകും. ലക്ഷ്മണ് കീഴില്‍ ജൂനിയര്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ജൂനിയര്‍ താരങ്ങള്‍ക്ക് മികച്ച അവസരം ആയിരിക്കും അയര്‍ലന്‍ഡ് പരമ്പര.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിനെ ഈ മാസം 23ാം തിയതി പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയ നായകന് കീഴിലാകും ഇന്ത്യ പരമ്പരയ്ക്കിറങ്ങുക. സീനിയര്‍ താരങ്ങളുടെ ആഭാവത്തില്‍ നിരവധി യുവതാരങ്ങളെ ഇന്ത്യ പരിഗണിക്കുമെന്നാണ് വിവരം. ധവാന്‍, ഹര്‍ദിക് പാണ്ട്യ ഇവരില്‍ ആരെങ്കിലുമായിരിക്കും അയര്‍ലന്‍ഡ് പരമ്പരക്കുള്ള യുവനിരയെ നയിക്കാന്‍ പോകുന്നത്.

Comments are closed.