head2
head 3
head1

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും; സഞ്ജുവിന് അവസരം കിട്ടാന്‍ സാധ്യത

ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് ഏഴിന് ആരംഭിക്കും. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരം ലക്നൗവിലും രണ്ടാമത്തെയും മൂന്നാമത്തെയും മത്സരം ധര്‍മശാലയിലുമാണ് നടക്കുക. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പര തൂത്തുവാരിയതോടെ ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തിയിരുന്നു.

പരിക്ക് മൂലം പുറത്തായ ദീപക് ചാഹറും സൂര്യ കുമാറും, വിശ്രമം അനുവദിച്ച വിരാട് കോഹ്ലിയും ഋഷഭ് പന്തുമൊന്നുമിലാതെയാണ് ടീം ഇന്ത്യ ഇന്ന് ലങ്കയ്ക്കെതിരെ ഇറങ്ങുന്നതെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനുള്ള മികച്ച താരങ്ങളുമായിട്ടായിരിക്കും നായകന്‍ രോഹിത് ശര്‍മ്മ കളിക്കളത്തിലെത്തുക. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും പരിക്ക് മാറി തിരിച്ചെത്തിയതും ഇന്ത്യക്ക് തുണയാകും.

അതേസമയം, രോഹിത് ശര്‍മ്മ ഏറെ പ്രതീക്ഷ പുലര്‍ത്തിയ മലയാളി താരം സഞ്ജു സാംസണും ഈ പാരമ്പരയില്‍ അവസരം കിട്ടിയേക്കും. പ്രധാന താരങ്ങളെല്ലാം പുറത്തായിരിക്കുന്ന സാഹചര്യവും അവര്‍ക്ക് പകരക്കാരെ പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സഞ്ജു കളിക്കാനുള്ള സാധ്യതയേറെയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. ടീമിലെ സ്ഥാനം താരത്തിന് ഉറപ്പിക്കാനുള്ള മികച്ച അവസരമാണിത്.

വെസ്റ്റിന്‍ഡീസിനെതിരേ 3-0 ന് പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ കളിക്കാനെത്തുന്നത്. ശ്രീലങ്കയാകട്ടെ ഓസ്ട്രേലിയയോട് 4-1 ന് പരമ്പര തോറ്റ ശേഷമാണ് കളിക്കാനെത്തുന്നത്. 2008 ന് ശേഷം ഇന്ത്യയില്‍ ഒരു പരമ്പര ശ്രീലങ്ക ഇതുവരെ ജയിച്ചിട്ടില്ല എന്നതും ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്നു.

ഫെബ്രുവരി 26 -നാണ് അടുത്ത മത്സരം. മൂന്നാം ടി20 27നും. രണ്ടു മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര മാര്‍ച്ച് നാലിന് ആരംഭിക്കും. അടുത്ത മാസം 12 -നാണ് രണ്ടാം ടെസ്റ്റ്.

ഇന്ത്യന്‍ ട്വന്റി20 സ്‌ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍) ഋതുരാജ് ഗേയ്ക്വാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മൊഹമ്മദ് സിറാ്ജ്, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചഹല്‍, ബിഷ്ണു കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.