head2
head1
head 3

ഇന്ത്യ-ഇറ്റലി മിലിറ്ററി സഹകരണ ഗ്രൂപ്പ് യോഗത്തിന് സമാപനം; പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കും

പതിനൊന്നാമത് ഇന്ത്യ – ഇറ്റലി മിലിട്ടറി സഹകരണ ഗ്രൂപ്പ് (MCG) യോഗം ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ നടന്നു. മെയ് 31, ജൂണ്‍ 1 തീയ്യതികളിലായി നടന്ന യോഗത്തില്‍ ഇന്ത്യക്ക് വേണ്ടി ഡെപ്യൂട്ടി അസിസ്റ്റന്റ് ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റാഫ് ഐഡിസി (എ), എച്ച്ക്യു ഐഡിഎസ് ബ്രിഗേഡിയര്‍ വിവേക് നാരംഗും, ഇറ്റലിയെ പ്രതിനിധീകരിച്ച് ഡിഫന്‍സ് ജനറല്‍ സ്റ്റാഫ് ബ്രിഗേഡിയര്‍ ജനറല്‍ അലസാന്ദ്രോ ഗ്രസ്സാനോയും അദ്ധ്യക്ഷരായി.

ഊഷ്മളവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷത്തിലായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണ യോഗം നടന്നത്. ഇന്ത്യ- ഇറ്റലി ഉഭയകക്ഷി പ്രതിരോധ സഹകരണ സംവിധാനത്തിന്റെ പരിധിയില്‍ വരുന്ന പുതിയ സംരംഭങ്ങള്‍ സംബന്ധിച്ചും, ഇരുരാജ്യങ്ങളുടെയും പ്രതിരോധ ഇടപെടലുകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും കേന്ദ്രീകരിച്ചുകൊണ്ടുള്ള ചര്‍ച്ചകളായിരുന്നു യോഗത്തില്‍ പ്രധാനമായും നടന്നത്.

ഇന്ത്യയുടെയും ഇറ്റലിയുടെയും സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള തന്ത്രപരവും പ്രവര്‍ത്തനപരവുമായ പതിവ് ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിനായി സ്ഥാപിതമായ ഒരു ഫോറമാണ് ഇന്ത്യ – ഇറ്റലി മിലിട്ടറി സഹകരണ ഗ്രൂപ്പ് (MCG).

Comments are closed.