head 3
head1
head2

നിക്കല്‍ ക്ഷാമം മൂലം യൂറോപ്യന്‍ ആശുപത്രികളില്‍ ഓര്‍ത്തോപീഡിക് സര്‍ജറികള്‍ മുടങ്ങുന്നു

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടിട്ടുള്ള നിക്കല്‍ ക്ഷാമം യൂറോപ്യന്‍ രാജ്യങ്ങളുടെ ആരോഗ്യ രംഗത്തേയും ബാധിക്കുന്നു. ഇടുപ്പും കാല്‍മുട്ടും മാറ്റിസ്ഥാപിക്കുന്ന ഓര്‍ത്തോപീഡിക് സര്‍ജറികളാണ് നിക്കല്‍ ക്ഷാമം മൂലം മാറ്റിവെയ്ക്കുന്നത്. നിക്കല്‍ ക്ഷാമം മൂലം നിരവധി യൂറോപ്യന്‍ ആശുപത്രികളില്‍ ഇതിനകം തന്നെ ഒട്ടേറെ സര്‍ജറികള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് മാള്‍ട്ടീസ് സാമ്പത്തിക വിദഗ്ധന്‍ ക്ലിന്റ് ഫ്ളോറസ് ചൂണ്ടിക്കാട്ടുന്നു.

റഷ്യയ്ക്കെതിരായി ഏര്‍പ്പെടുത്തിയ ഉപരോധമാണ് നിക്കലിന്റെ ഇറക്കുമതിയെ ദോഷകരമാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. നിക്കല്‍ വില കുതിച്ചുയരുകയും ചെയ്തു. ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങളാണ് റഷ്യക്കെതിരായ ഉപരോധത്തിന്റെ പ്രയോജനം നേടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധീകരിച്ച നിക്കലിന്റെ നിര്‍മ്മാതാക്കളായ നോറില്‍സ്‌ക് നിക്കല്‍. ഈ കമ്പനിയുടെ പ്രധാന ഓഹരി ഉടമയാണ് റഷ്യന്‍ സ്ഥാപനമായ വ്‌ളാഡിമിര്‍ പൊട്ടാന്‍. ഇതിനെതിരെ യുകെ അടുത്തിടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പൊട്ടാനിന് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും യുകെ ഏര്‍പ്പെടുത്തിയ ഈ ഉപരോധത്തിന്റെ ആഘാതമാണ് മറ്റ് വിപണികളേയും ബാധിച്ചിട്ടുള്ളതെന്നും ഇദ്ദേഹെം പറഞ്ഞു.

Comments are closed.