head 3
head2
head1

കുടിയേറുന്നവരിലേറെയും റൊമാനിയക്കാര്‍; ഡെന്മാര്‍ക്കിലേയ്ക്കുള്ള ആളുകളുടെ കുടിയേറ്റത്തില്‍ വന്‍ കുറവ്

കോപ്പന്‍ഹേഗ് : കോവിഡ് പാന്‍ഡെമിക് തുടങ്ങിയതോടെ ഡെന്മാര്‍ക്കിലേയ്ക്കുള്ള ആളുകളുടെ കുടിയേറ്റവും മന്ദഗതിയിലായെന്ന് റിപ്പോര്‍ട്ട്. ഡെന്മാര്‍ക്കില്‍ നിന്നുള്ള കുടിയേറ്റവും കുറഞ്ഞു. 2020നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുടിയേറ്റം 19% വര്‍ധിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു.

ഡെന്മാര്‍ക്കിലെത്തിയ ഭൂരിപക്ഷം പേരും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പറയുന്നു. കുടിയേറുന്നവരില്‍ ഭൂരിപക്ഷവും യൂറോപ്പില്‍ നിന്നുള്ളവരാണ്. റൊമാനിയ, പോളണ്ട്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവയാണ് മുന്നില്‍. റൊമാനിയ (6,826), പോളണ്ട് (4,837), ജര്‍മ്മനി (4,837), ഇറ്റലി (3,292), സ്പെയിന്‍ (2,514) എന്നിങ്ങനെയാണ് 2021ലെ കുടിയേറ്റ കണക്കുകള്‍.

ഡെന്‍മാര്‍ക്കിലേക്ക് വരുന്ന ആളുകളുടെ ശരാശരി പ്രായത്തില്‍ വര്‍ദ്ധനവുണ്ടായതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 1991ല്‍, വിദേശികളുടെ ശരാശരി പ്രായം പുരുഷന്മാരുടേത് 26.4, സ്ത്രീകളുടേത് 24.8 എന്നിങ്ങനെയായിരുന്നു. 2021ല്‍ ഇത് യഥാക്രമം 29.7, 27.5, എന്നിങ്ങനെയാണ് ഉയര്‍ന്നത്.

Comments are closed.