head 3
head1
head2

ഞായറാഴ്ചകളില്‍ വാഹനം വേണ്ട… വേഗതയും കുറയ്ക്കാം… ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ കുറുക്കുവഴികളുമായി ഐഇഎ

ഡബ്ലിന്‍ : വിലവര്‍ധനവിന്റെയും ക്ഷാമത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന് വേറിട്ട തന്ത്രങ്ങള്‍ മെനയുകയാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ). വന്‍കിട നഗരങ്ങളില്‍ ഞായറാഴ്ചകളില്‍ വാഹനമോടിക്കുന്നത് നിരോധിക്കുക, പ്രധാന റോഡുകളിലെ വേഗപരിധി കുറയ്ക്കുക, വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരുക എന്നിവയാണ് അവയില്‍ പ്രധാനം.

എണ്ണ വിതരണത്തിലെ പ്രധാന തടസ്സങ്ങളെ കൂട്ടായ ഏകോപനത്തിലൂടെ പരിഹരിക്കുന്നതിനായി 1974 -ലാണ് ഐഇഎ രൂപീകരിച്ചത്.

ഉക്രൈയ്നിലെ അതിക്രമത്തെ തുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ധന വിതരണത്തിന് ഭീഷണിയാണെന്ന് ഐഇഎ പറയുന്നു.

വരും മാസങ്ങളില്‍ അയര്‍ലണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വലിയ ക്ഷാമം നേരിടുമെന്നാണ് കണക്കാക്കുന്നത്. വിതരണത്തിന്റെ തോത് കുറയുന്നതിനാല്‍, എണ്ണയുടെ ഉപഭോഗം കുറയ്ക്കുകയെന്നതാണ് സുരക്ഷിതമായ ഒരു സത്വര പരിഹാരമെന്ന് ഏജന്‍സി പറയുന്നു.

എണ്ണ ഉപഭോഗം പെട്ടെന്ന് കുറയ്ക്കുന്നതിന് സ്വീകരിക്കാവുന്ന 10 നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനൊപ്പം അവ എങ്ങനെ നടപ്പാക്കാമെന്നതിനുള്ള ശുപാര്‍ശകളും ഏജന്‍സി നല്‍കുന്നു.

Comments are closed.