head1
head 3
head2

ടി20യില്‍ പുതിയ നിയമങ്ങളുമായി ഐസിസി; കുറഞ്ഞ ഓവര്‍ നിരക്കിന് ഇനി ബൗണ്ടറിയില്‍ ഒരു ഫീല്‍ഡര്‍ കുറയും

ട്വന്റി20 മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കാന്‍ പുതിയ കളിനിയമങ്ങള്‍ അന്താരാഷട്ര ക്രിക്കറ്റ് സമിതി കൊണ്ടുവരുന്നു. കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയ്ക്ക് പുറമെ ഇനിമുതല്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് ഒരു ഫീല്‍ഡറെ കുറയ്ക്കും. സളോഓവര്‍ റേറ്റ് വന്നാല്‍ ബോള്‍ ചെയ്യുന്ന ടീമിന്റെ ബാക്കി അവശേഷിക്കുന്ന ഓവറുകളില്‍ 30 വാര സര്‍ക്കിളിന് പുറത്ത് ഒരു കളിക്കാരനെ കൂടി നഷ്ടമാകുമെന്നതാണ് പരിഷ്‌കരിച്ച ആദ്യ തീരുമാനം.

രണ്ടാമത്തേത് ഡ്രിംഗ്സ് ഇന്റര്‍വെല്‍ എടുക്കണോ വേണ്ടയോ എന്ന് ടീമിന് തീരുമാനിക്കാമെന്നതാണ്. ഈ മാസം ആദ്യം മുതല്‍ പുതിയ നിയമം നടപ്പാകും. നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയത്തിനുള്ളില്‍ ആദ്യത്തെ പന്ത് എറിയുകയും അവസാനത്തെ പന്ത് കഴിയുകയും വേണമെന്നാണ് ഐസിസിയുടെ 2.22 ാം നിയമത്തില്‍ പറയുന്നത്. കളിക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും ഇക്കാര്യം പാലിക്കണമെന്നും ഇതില്‍ പറഞ്ഞിട്ടുണ്ട്.

സാധാരണഗതിയില്‍ രണ്ടു മിനിറ്റും 30 സെക്കന്റുകളുമാണ് ഡ്രിംഗ്സ് ബ്രേക്കായി നല്‍കുന്നത്. ഇത് ടീമുകള്‍ക്ക് തീരുമാനിക്കാനാകും. ജനുവരി 16ന് ജമൈക്കയിലെ സബീനാപാര്‍ക്കില്‍ നടക്കുന്ന വെസ്റ്റിന്‍ഡീസ്- അയര്‍ലന്‍ഡ് മത്സരത്തിലാകും പുതിയ നിയമങ്ങള്‍ ആദ്യം പരീക്ഷിക്കുക.. ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും തമ്മില്‍ ജനുവരി 18 ന് നടക്കുന്ന ട്വന്റി20 മത്സരത്തിലാകും സ്ത്രീകളുടെ മത്സരത്തില്‍ പരീക്ഷിക്കുക.

Comments are closed.