head1
head2
head 3

റഷ്യ – ഉക്രൈന്‍ യുദ്ധം: സ്‌പെയിന്റെ ആശങ്കകള്‍ അനവധി

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം രാഷ്ട്രീയ ലോകത്തിന്റെ പുതിയ ചര്‍ച്ചാ വിഷയമായിരിക്കെ, സ്‌പെയിനിനും ആശങ്കകള്‍ അനവധി. യുദ്ധത്തിന്റെ പരിണിതഫലങ്ങള്‍ ലോകമാകെ ബാധിക്കുന്നത്തിന്റെ അടയാളങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നതില്‍ സ്‌പെയിനിലെ പൊതു ജീവിതത്തെ സാരമായി ബാധിക്കുന്നവയുമേറെ.

സ്‌പെയിനില്‍ യുദ്ധഫലമായി ഇലക്ട്രിസിറ്റി നിരക്ക് സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. 2014ന് ശേഷം ആദ്യമായി, കഴിഞ്ഞ വ്യാഴാഴ്ച്ച എണ്ണ വില ബാരലിന് 100 ഡോളര്‍ കടന്നു. നിത്യോപയോഗ ഉത്പന്നങ്ങളായ പെട്രോള്‍, ഡീസല്‍ വിലയും ഇതിനനുസരിച്ച് ഉയര്‍ന്നു വരികയാണ്.

നാറ്റോയുടെയും യൂറോപ്യന്‍ യൂണിയന്റെയും തീരുമാനമനുസരിച്ച് വ്യാപകമായ റഷ്യന്‍ ഉപരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. റഷ്യന്‍ കമ്പനികളും ബാങ്കുകളും ഉപരോധിക്കപ്പെടുന്നുണ്ട്. യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ സാമ്പത്തികമായ ബാധ്യതകള്‍ ഉണ്ടാവുന്നത് സ്‌പെയിനിന് വലിയ ക്ഷീണമുണ്ടാക്കുന്നുണ്ട്

പ്രധാനമായും ടൂറിസമാണ് സ്‌പെയിനിന്റെ വരുമാന സ്രോതസ്സ് എന്നത് കൊണ്ട് തന്നെ, ഈ മേഖലയിലേക്ക് ഗവര്‍മെന്റിന്റെ വലിയ തരത്തിലുള്ള ശ്രദ്ധയും ഇടപെടലുകളുമുണ്ട്. 5 ലക്ഷം യൂറോയിലധികം വിലമതിക്കുന്ന സൗകര്യങ്ങള്‍ റഷ്യക്കാരായ കോടിപതകള്‍ക്ക് വേണ്ടി സ്‌പെയിന്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുകയും, അവര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി റെസിഡെന്‍സികള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് റഷ്യന്‍ സമ്പന്നന്മാരുടെ രണ്ടാം വീടാണ് സ്‌പെയിന്‍. ആഡംബര വസ്തുക്കളുടെ വിപണനം, വിതരണം തുടങ്ങിയവയെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്.

2019ല്‍ സ്പാനിഷ് ദേശിയ കോടതിയില്‍ വെച്ച് ബിസിനസ്സ് തര്‍ക്കം ജയിച്ച, മിഖായേല്‍ ഫ്രിഡ്മാന്‍ ആണ് നിലവില്‍ സ്‌പെയിനിലുള്ള റഷ്യന്‍ ബിസിനസ്സ് പ്രമുഖന്‍.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.