head1
head2
head 3

യൂറോപ്പിലെ ജനസംഖ്യയില്‍ വന്ന സമീപകാല മാറ്റങ്ങള്‍ എന്തൊക്ക?

പതിറ്റാണ്ടുകളോളമുള്ള വര്‍ദ്ധനവിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി യൂറോപ്യന്‍ യൂണിയന്‍ മേഖലയിലെ ജനസംഖ്യയില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. യൂറോസ്റ്റാറ്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022 ജനുവരി 1 ന് 446.8 മില്യണ്‍ ആണ് ഇ.യു രാജ്യങ്ങളിലെ ആകെ ജനസംഖ്യ. മുന്‍വര്‍ഷത്തേക്കാള്‍ 172,000 ആളുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. 2020 ജനുവരി 1 ലെ കണക്ക് പ്രകാരം 447.3 മില്യണ്‍ ആയിരുന്നു യൂറോപ്പിലെ ആകെ ജനസംഖ്യ. കോവിഡ് കാലത്ത് ജനനിരക്കിനേക്കാള്‍ മരണനിരക്ക് കൂടിയതും, ജനസംഖ്യയിലെ സ്വാഭാവിക വര്‍ദ്ധനവില്‍ കുറവു വന്നതും ഇതിന് കാരണമായിട്ടുണ്ട്.

രാജ്യങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ ജനസംഖ്യയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ രാജ്യം ഇറ്റലിയാണ്. അതേസമയം ഫ്രാന്‍സിലെ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവും രേഖപ്പെടുത്തി.

ജനസംഖ്യാ വര്‍ദ്ധനവ് ഇയു രാജ്യങ്ങളില്‍

2021 ല്‍ യൂറോപ്പില്‍ ആകെ 4.1 ജനനങ്ങളും, 5.3 മില്യണ്‍ മരണങ്ങളുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. അതായത് ആ ആവര്‍ഷം ജനസംഖ്യയില്‍ സ്വാഭാവിക മാറ്റം നെഗറ്റീവ് 1.2 മില്യണ്‍ ആണ്. 2020 ലേതിനാക്കാള്‍ 113,000 മരണങ്ങള്‍ 2021 ല്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2019 നേക്കാള്‍ 531,000 മരണങ്ങളായിരുന്നു 2020 ല്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷങ്ങളില്‍ ജനനിരക്കില്‍ കാര്യമായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയിട്ടുമില്ല. കുടിയേറ്റക്കാരായി മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരും, യൂറോപ്പ് വിട്ട കുടിയേറ്റക്കാരും തമ്മിലുള്ള വ്യത്യാസം (നെറ്റ് മൈഗ്രേഷന്‍) 1.1മില്യണ്‍ ആയിരുന്നു. സ്വാഭാവിക മാറ്റത്തില്‍ ഉണ്ടായ കുറവ് നികത്താന്‍ ഇതിലൂടെയും സാധിച്ചിട്ടില്ല.

17 രാജ്യങ്ങളിലാണ് ജനസംഖ്യയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. Belgium, Denmark, Ireland, France, Cyprus, Luxembourg, Malta, Netherlands, Sweden എന്നീ ഒമ്പത് രാജ്യങ്ങളില്‍ സ്വാഭാവിക ജനസംഖ്യ വര്‍ദ്ധനവും, പോസിറ്റീവ് നെറ്റ് മൈഗ്രേഷനും റിപ്പോര്‍ട്ട് ചെയ്തു. Czech Republic, Germany, Estonia, Spain, Lithuania, Austria, Portugal ,Finland എന്നീ രാജ്യങ്ങളില്‍ നെറ്റ് മൈഗ്രേഷന്‍ പോസിറ്റീവ് ആയത് കാരണം ജനസംഖ്യയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഈ എട്ട് രാജ്യങ്ങളില്‍ സ്വാഭാവിക മാറ്റം നെഗറ്റീവ് ആയിരുന്നു.

ഫ്രാന്‍സിലാണ് (+185900) ഏറ്റവും കുടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ നാച്ചുറല്‍ ഇന്‍ക്രീസ് ഉണ്ടായത് അയര്‍ലന്‍ഡിലാണ്. നിലവിലെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ദ്ധനവുണ്ടായ രാജ്യങ്ങള്‍ ലക്‌സംബര്‍ഗ്, അയര്‍ലന്‍ഡ്, മാള്‍ട്ട, സൈപ്രസ് എന്നിവയാണ്.

ജനസംഖ്യ കുറഞ്ഞ രാജ്യങ്ങള്‍

2021ല്‍ ജനനത്തേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലൂടെ സ്വാഭാവിക മാറ്റം നെഗറ്റീവ് ആയ 18 രാജ്യങ്ങളാണ് യൂറോപ്പിലുള്ളത്. ജനസംഖ്യയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ യൂറോപ്യന്‍ രാജ്യം ഇറ്റലിയാണ്(-253100). ബള്‍ഗേറിയ, ലാത്‌വിയ, ലിത്വാനിയ, റൊമാനിയ എന്നീ രാജ്യങ്ങളിലാണ് സ്വാഭാവിക മാറ്റത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയത്.

യൂറോപ്യന്‍ യൂണിയന്‍ ഇടപെടല്‍

യൂറോപ്യന്‍ കമ്മീഷന്റെ കണക്കുകൂട്ടല്‍ പ്രാകാരം 2070 ആവുമ്പഴേക്കും യൂറോപ്പിലെ 30.3 ശതമാനം ജനങ്ങളും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കും. കൂടാതെ 13.2 ശതമാനം ആളുകളും 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരുമായിരിക്കും. ദീര്‍ഘകാല പരിചരണം ആവശ്യമുള്ള ആളുകളുടെ എണ്ണം 2030 ല്‍ 23.6 മില്യണ്‍ ആയും, 2050 ല്‍ 30.5മില്യണ്‍ ആയി ഉയര്‍ന്നേക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ കണക്കുകൂട്ടുന്നു.

Ursula von der Leyen യൂറോപ്യന്‍ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സമയം ജനസംഖ്യയുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ക്രൊയേഷ്യന്‍ പൊതുപ്രവര്‍ത്തകയും, ഇ-യു ജനാധിപത്യ-ജനസംഖ്യാ കമ്മീഷണറുമായ Dubravka Šuica യെ ചുമതലപ്പെടുത്തിയിരുന്നു.

യൂറോപ്പിലെ ageing society യുമായി ബന്ധപ്പെട്ട് 2021 ജനുവരിയില്‍ പ്രത്യേക ചര്‍ച്ചകളും ഇ.യു സംഘടിപ്പിച്ചിരുന്നു. ലേബര്‍ മാര്‍ക്കറ്റിലെ കൂടിയ പങ്കാളിത്തം, സ്ത്രീ-പുരുഷ സമത്വം വര്‍ദ്ധിപ്പിക്കുക, longer working lives തുടങ്ങിയ ആശയങ്ങളായിരുന്നു ഈ ചര്‍ച്ചകളുടെ ഭാഗമായി ഉയര്‍ന്നുവന്നത്.

ഈ വര്‍ഷം ഏപ്രിലില്‍ വിദേശ തൊഴിലാളികളെ യൂറോപ്പിലേക്ക് ആകര്‍ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ യൂറോപ്യന്‍ കമ്മീഷന്‍ മുന്നോട്ട് വച്ചിരുന്നു. യൂറോപ്പില്‍ ദീര്‍ഘകാലം താമസിക്കുന്ന നോണ്‍ ഇ.യു രാജ്യക്കാര്‍ക്കുള്ള നിബന്ധനകള്‍ ലഘൂകരിക്കുക എന്നതായിരുന്നു ഒരു പ്രധാന നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശങ്ങള്‍ യൂറോപ്യന്‍ പാര്‍ലിമെന്റിലും,യൂറോപ്യന്‍ യൂണിയന്‍ കൌണ്‍സിലിലും അംഗീകരിക്കപ്പെടേണ്ടതുണ്ട്.

ഇതുകൂടാതെ കുറഞ്ഞ ജനനനിരക്കും ഉയര്‍ന്ന നെറ്റ് എമിഗ്രേഷനും ഉള്ള പ്രദേശങ്ങളിലെ ജനസംഖ്യ കുറയുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ലഘൂകരിക്കാനും, യൂറോപ്യന്‍ മേഖലയിലെ brain drain കൈകാര്യം ചെയ്യാനുമായുള്ള പ്രത്യേക പദ്ധതികള്‍ ഈ വര്‍ഷം അവസാന പാദത്തോടെ നടപ്പാക്കാനും ഇ.യു ഉദ്ദേശിക്കുന്നുണ്ട്.

Comments are closed.