head 3
head1
head2

ഹൗസ് ഓഫ് ദി ഡ്രാഗണ്‍ ആഗസ്റ്റ് 21 ന്

വിശ്വപ്രസിദ്ധ ഫാന്റസി സീരീസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരീസായ ഹൗസ് ഓഫ് ദി ഡ്രാഗണ്‍ ആഗസ്റ്റ് 21 ന് സ്ട്രീമിങ് ആരംഭിക്കും. എച്ച്.ബി.ഒ മാക്‌സ് പ്ലാറ്റ്‌ഫോമിലൂടെയും, എച്ച്.ബി.ഓ ടെലിവിഷന്‍ ചാനലിലൂടെയുമാണ് സീരീസ് സ്ട്രീം ചെയ്യുക.

ജോര്‍ജ്ജ് ആര്‍.ആര്‍ മാര്‍ടിനിന്റെ ഫയര്‍ ആന്റ് ബ്ലഡ് എന്ന പുസ്തകത്തെ ആസ്പദമാക്കി ചിത്രീകരണം പൂര്‍ത്തിയാക്കിയ സീരീസില്‍ ടാര്‍ഗേറിയന്‍ ഹൗസിന്റെ കഥയാണ് പറയുന്നത്. ഗെയിം ഓഫ് ത്രോണ്‍സിനേക്കാള്‍ 200 വര്‍ഷം മുന്‍പുള്ള സംഭവവികാസങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഹൗസ് ഓഫ് ദി ഡ്രാഗണില്‍ 10 എപ്പിസോഡുകളാണ് ഉണ്ടാവുക.

ഗെയിം ഓഫ് ത്രോണ്‍സ് സീരീസ് അവസാനിച്ചതോടെ നിരാശയിലായ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടായിരുന്നു 2019 ല്‍ അണിയറ പ്രവര്‍ത്തകര്‍ ഹൗസ് ഓഫ് ദി ഡ്രാഗണ്‍ പ്രഖ്യാപിച്ചത്. സീരീസിന്റെ ഒരു ടീസറും ഈയടുത്ത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Comments are closed.