head2
head1
head 3

പടിഞ്ഞാറന്‍ യൂറോപ്പ് കൊടും ചൂടിലേയ്ക്ക് : താപനില 40 ഡിഗ്രി കവിഞ്ഞേക്കാമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

ബ്രസല്‍സ് : ഉഷ്ണതരംഗത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ യൂറോപ്പ് കൊടും ചൂടിലേയ്ക്ക് നീങ്ങുന്നു. സമ്മറിന്റെ തുടക്കത്തില്‍ത്തന്നെ താപനില 40 ഡിഗ്രി കവിഞ്ഞേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

വടക്കുകിഴക്കന്‍ ദിശയില്‍ നിന്ന് തെക്ക്-തെക്കുപടിഞ്ഞാറേയ്ക്ക് കാറ്റിന്റെ ദിശ മാറിയതാണ് താപനിലയിലെ ഈ വര്‍ദ്ധനവിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പതിവ് കാലാവസ്ഥയേക്കാള്‍ 10 മുതല്‍ 12 ഡിഗ്രി വരെ കൂടുതലായിരിക്കും താപനില. പല യൂറോപ്യന്‍ രാജ്യങ്ങളിലും ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ചയുടെ തുടക്കത്തിലും 30 ഡിഗ്രിയില്‍ കൂടുതലായിരിക്കും താപനിലയെന്ന് നിരീക്ഷകര്‍ പ്രവചിക്കുന്നു.

ഈ വാരാന്ത്യത്തോടെ സൗത്ത്, സെന്‍ട്രല്‍ സ്പെയിനിന്റെ ചില ഭാഗങ്ങളിലുള്‍പ്പടെ താപനില 40 ഡിഗ്രി കടന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഈ മാസവും താപനില 40 ഡിഗ്രി പിന്നിട്ടാല്‍ ഇത്തരത്തില്‍ സംഭവിക്കുന്നത് നാലാം പ്രാവശ്യമാകുമെന്നും കാലാവസ്ഥാ നിരീക്ഷണം പറയുന്നു

ഈ വാരാന്ത്യത്തോടെ മാഡ്രിഡില്‍ 37 ഡിഗ്രിയും സെവില്ലില്‍ 39 ഡിഗ്രിയും ബെര്‍ലിനിലും ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെയും മറ്റ് ഭാഗങ്ങളിലും താപനില 30 ഡിഗ്രിയില്‍ എത്തുമെന്നാണ് പ്രവചനം. ചൂട് കൂടുന്നതോടെ യൂറോപ്പിലുടനീളം തണ്ടര്‍ സ്റ്റോമിനും സാധ്യതയുണ്ട്.

എന്നാല്‍ അയര്‍ലണ്ടിനെ കൊടും ചൂട് ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. ഇവിടെ വരും ആഴ്ചയില്‍ ഉയര്‍ന്ന താപനില 20 ഡിഗ്രി പിന്നിടുമെന്ന് സൂചനയില്ല. വെള്ളിയാഴ്ച ഏറ്റവും ഉയര്‍ന്ന താപനില 13സി മുതല്‍ 16സി വരെ ആയിരിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു

14നും 17സിയ്ക്കുമിടയിലായിരിക്കും നാളത്തെ ഏറ്റവും ഉയര്‍ന്ന താപനില. തെക്കുപടിഞ്ഞാറന്‍ കാറ്റു മൂലം , പടിഞ്ഞാറന്‍ തീരങ്ങളില്‍ ചില സമയങ്ങളില്‍ ചൂട് കൂടിയേക്കും. ഞായറാഴ്ച 14നും 18സിയ്ക്കുമിടയിലോ പരമാവധി 19 സെല്‍ഷ്യസ് വരെയോ താപനില എത്തിയേക്കും. കിഴക്ക് ഭാഗത്താകെ മിതമായ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

Comments are closed.