head1
head2
head 3

20 ദിവസത്തിനിടെ രണ്ടു തവണ കോവിഡ് ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക!

മാഡ്രിഡ് : സ്പെയിനിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് 20 ദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത് രണ്ടു തവണ! കോവിഡ് വാക്സിനേഷന്റെ ഫലപ്രാപ്തിയെ വെല്ലുവിളിക്കുന്നതാണ് 31 കാരിയുടെ കോവിഡ്.

പോര്‍ച്ചുഗലിലെ യൂറോപ്യന്‍ കോണ്‍ഗ്രസ് ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ നിന്നുള്ള ഗവേഷകര്‍ അവതരിപ്പിച്ച ഈ കേസ്, കോവിഡ് അണുബാധയിലെ ഏറ്റവും ചെറിയ വിടവാണെന്നാണ് കരുതുന്നത്. പാന്‍ഡെമിക് ആരംഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ കാലയളവിലെ ആവര്‍ത്തിച്ചുള്ള രോഗബാധയാണ് ഇതെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഡെല്‍റ്റ വേരിയന്റും തുടര്‍ന്ന് ഒമിക്രോണ്‍ വേരിയന്റുമാണ് ഇവരെ ‘ആക്രമിച്ചത്’.

കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിച്ച് 12 ദിവസത്തിന് ശേഷം 2021 ഡിസംബറില്‍ ഇവരെ കോവിഡ് ബാധിച്ചു. പതിവ് ആരോഗ്യ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്ന ഇവര്‍ 10 പത്ത് ദിവസം ഐസൊലേഷനില്‍ പോയി. ജനുവരിയില്‍ ജോലിയില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്ക് ശേഷം ചുമയും പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളുമുണ്ടായി. പരിശോധനയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ആദ്യം ഡെല്‍റ്റയും പിന്നീട് ഒമിക്രോണ്‍ വേരിയന്റുമാണ് ബാധിച്ചതെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞു.

കോവിഡ് വാക്സിനെടുത്തവര്‍ പോലും അണുബാധയില്‍ നിന്നും മോചിതരല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

Comments are closed.