head1
head 3
head2

അയര്‍ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിച്ചേക്കും; പരിശീലകരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അയര്‍ലണ്ടും ഇന്ത്യയുമായുള്ള ടി20 മല്‍സരത്തിനുള്ള ടീമിന്റെ പരിശീലകരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും പ്രഖ്യാപിച്ചു. പരമ്പരയ്ക്കുള്ള ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നിരവധി പുതുമുഖങ്ങള്‍ ടീമിലുണ്ടാകുമെന്നാണ് കരുതുന്നത്.

നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലെ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയായിരിക്കും അയര്‍ലണ്ടിനെതിരെയുള്ള ടീമിനെ നയിക്കുകയെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാന ടി20യില്‍ പാണ്ഡ്യ നായകന്‍ ആയേക്കുമെന്നും വാര്‍ത്തകളുണ്ട്.

ഈയാഴ്ച അവസാനം ഇന്ത്യയുടെ മുഖ്യ താരങ്ങളെല്ലാം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി പോകുന്ന പശ്ചാത്തലത്തിലാണ് രണ്ടാം നായകന്റെ വരവ്. ജൂണ്‍ 26, ജൂണ്‍ 28 തീയതികളില്‍ ഡബ്ലിനിലെ മാലഹൈഡിലാണ് അയര്‍ലണ്ട്-ഇന്ത്യ ടി20 മത്സരങ്ങള്‍ നടക്കുക.

ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാല്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണാകും അയര്‍ലണ്ടിനായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍ സി എ) ചീഫാണ് ലക്ഷ്മണ്‍. എന്‍സിഎ പരിശീലകരായ സിതാന്‍ഷു കൊട്ടക്, സായിരാജ് ബഹുതുലെ, മുനിഷ് ബാലി എന്നിവരാണ് സപ്പോര്‍ട്ട് സ്റ്റാഫ്. നേരത്തെ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്ന സിതാന്‍ഷു കൊട്ടക് ആണ് ബാറ്റിംഗ് കോച്ച്.

ഈ വര്‍ഷമാദ്യം കരീബിയനില്‍ വിജയം കൊയ്ത അണ്ടര്‍-19 ലോകകപ്പ് വിജയ ശില്‍പ്പികളായ ബാലിക്കും ബഹുതുലെയ്ക്കുമാണ് ഫീല്‍ഡിംഗ്, ബൗളിംഗ് പരിശീലനത്തിന്റെ ചുമതലകള്‍.

ജൂലായ് 1 മുതല്‍ ഇംഗ്ലണ്ടിനെതിരായി നടക്കുന്ന അഞ്ചാം ടെസ്റ്റിനൊപ്പമാകും അയര്‍ലണ്ട് പര്യടനവും നടക്കുക. ഈ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്.

Comments are closed.