head 3
head2
head1

അരങ്ങേറ്റ സീസണില്‍ ചാമ്പ്യന്‍മാരായി ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്‍ 15ആം സീസണിലെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കി ഹര്‍ദിക് പാണ്ട്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 35 പന്തില്‍ 39 റണ്‍സ് നേടിയ ജോസ് ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 30 പന്തില്‍ 34 റണ്‍സും നേടുകയും ചെയ്ത കളിയിലെ താരമായി മാറി.

Comments are closed.