head 3
head2
head1

ഷെങ്കന്‍ വിസാ പ്രശ്നം പരിഹരിച്ചതായി ഗ്രീസ് എംബസി

ന്യൂഡെല്‍ഹി : ഷെങ്കന്‍ വിസാ പ്രശ്നത്തിന് പരിഹാരമായതായി ഗ്രീസ് എംബസി അറിയിച്ചു. ഷെങ്കന്‍ വിസ നല്‍കുന്ന 26 രാജ്യങ്ങളിലൊന്നാണ് ഗ്രീസ്.

അവധിക്കാലം ആഘോഷിക്കാനും ബിസിനസ്സ് ആവശ്യത്തനും വേണ്ടി ഗ്രീസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കെല്ലാം ആഹ്ലാദം നല്‍കുന്ന നടപടിയാണിത്. ഇത്തരം വിസാ അപേക്ഷകളില്‍ 15 പ്രവൃത്തി ദിവസങ്ങളില്‍ താഴെ തീരുമാനമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഷെങ്കന്‍ രാജ്യങ്ങളുടെയും യു.എസ്, യു.കെ, കാനഡ, തുടങ്ങിയ രാജ്യങ്ങളുടെയും വിസ ലഭിക്കുന്നതിന് ഏറെ കാലതാമസമുണ്ടായിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ അപേക്ഷകരില്‍ ഏറെ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ പല വിദേശ കോണ്‍സുലേറ്റുകളില്‍ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് 2020ന് മുമ്പുള്ള നിലയിലേക്ക് എത്തിക്കാന്‍ കഴിയാതെ പോയിരുന്നു. ഇതോടെ പ്രശ്നം വളരെ രൂക്ഷമായി.

പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസകളേയും വൈകിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കി. ഈ പ്രശ്നത്തിന് പരിഹാരം തേടി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, ന്യൂസിലാന്‍ഡ്, പോളണ്ട്, യുകെ, യു എസ് എ എന്നീ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Comments are closed.