head2
head1
head 3

ഡെന്‍മാര്‍ക്കിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഹീറ്റിംഗ് ബില്ലുകള്‍ക്കുള്ള പണം സര്‍ക്കാര്‍ നല്‍കും

കോപ്പന്‍ഹേഗന്‍ : കുതിച്ചുയരുന്ന ഹീറ്റിംഗ് ബില്ലുകളുടെ ചെലവിനായി ഡെന്മാര്‍ക്കിലെ ഏകദേശം 320,000 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കും. കഴിഞ്ഞ വര്‍ഷം ഊര്‍ജ്ജ വിലയിലെ കുത്തനെയുള്ള വര്‍ദ്ധനവ് ഡെന്‍മാര്‍ക്കിലെ വലിയൊരു കൂട്ടം കുടുംബങ്ങളെ ബാധിച്ചിരുന്നു, ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനും പ്രതികരിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അനന്തര ഫലമായാണ് പുതിയ നിര്‍ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്.

”ഞങ്ങള്‍ അത്തരമൊരു സവിശേഷ സാഹചര്യത്തിലായതിനാല്‍, ഈ സഹായം നല്‍കുന്നത് ന്യായമാണെന്ന് കരുതുന്നു. ഇത്തരത്തിലുള്ള ബില്ലുകള്‍ അടയ്ക്കാന്‍ ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുകയാണ്,” കാലാവസ്ഥ, ഊര്‍ജ, വകുപ്പ് മന്ത്രി ഡാന്‍ ജോര്‍ഗന്‍സെന്‍ പറഞ്ഞു.

പദ്ധതി പ്രകാരം ഏകദേശം 3,20,000 കുടുംബങ്ങള്‍ക്ക് 3,750 ക്രോണര്‍ ലഭിക്കും. പേഔട്ടുകള്‍ ഓട്ടോമാറ്റിക് ആയി സംഭവിക്കുന്നതിനാല്‍, അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഇതൊരു ആശ്വാസമാവുകയും ചെയ്യും.

സ്‌കീമിന് യോഗ്യത നേടുന്നതിന് കുടുംബങ്ങള്‍ക്ക് മൊത്തത്തിലുള്ള വാര്‍ഷിക വരുമാനം 550,000 ക്രോണറില്‍ താഴെയായിരിക്കണം.

വ്യക്തിഗത ഗ്യാസ് ഹീറ്റിങ് സംവിധാനങ്ങള്‍ വേഗത്തില്‍ മാറ്റിസ്ഥാപിക്കുന്നതിനും ഗവര്‍മെന്റ് കരാര്‍ നല്‍കുന്നു. ഇതിനായി ചെലവഴിക്കുന്നത് 250 ദശലക്ഷം ക്രോണര്‍ ആയിരിക്കും.

സര്‍ക്കാര്‍ വേണ്ടത്ര ചെലവഴിക്കാന്‍ തയ്യാറല്ലെന്നും അതിനാല്‍ വളരെ കുറച്ച് കുടുംബങ്ങള്‍ക്ക് മാത്രമേ ഫണ്ട് ലഭിക്കൂ എന്നും ആരോപിച്ച്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ ഈ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്മാറുകയും ചെയ്തിട്ടുണ്ട്.

”നിര്‍ദ്ദേശിച്ച തുക വളരെ കുറവായതിനാല്‍ ഞങ്ങള്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നു. ഉയര്‍ന്ന വരുമാന പരിധിയുള്ള ഒരു മോഡല്‍ ഞങ്ങള്‍ക്ക് വേണം, അതിനാല്‍ സാധാരണ കുടുംബങ്ങള്‍ക്കും സഹായം ലഭിക്കും,” ലിബറല്‍ (വെന്‍സ്‌ട്രെ) പാര്‍ട്ടി വക്താവ് കാര്‍സ്റ്റണ്‍ കിസ്മെയര്‍ ന്യൂസ് വയര്‍ പറഞ്ഞു.

Comments are closed.