head 3
head2
head1

ഗൂഗിള്‍ ടിവി ആപ്പ് ഇനി 100ലേറെ രാജ്യങ്ങളില്‍

ഡബ്ലിന്‍ : ഗൂഗിള്‍ ടി വി ആപ്പ് 100 -ലേറെ രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. ഈ ആപ്പ് ഐഒഎസില്‍ ലഭ്യമാണെന്നും ഉടന്‍ തന്നെ കൂടുതല്‍ രാജ്യങ്ങളില്‍ ടിവി ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ഗൂഗിള്‍ പ്ലേ മൂവീസ് ആന്റ് ടിവി ആപ്പ് ആയി പരിഷ്‌കരിച്ചതോടെയാണ് കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് ഗൂഗിള്‍ ടി വി ലഭിച്ചു തുടങ്ങിയത്. അവശേഷിക്കുന്ന എല്ലാ പ്രദേശങ്ങളിലും അധികം വൈകാതെ ഗൂഗിള്‍ ടിവി ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഗൂഗിള്‍ ടിവി ആപ്പ് ഈ മാസമാദ്യം റീ ഡിസൈന്‍ ചെയ്തിരുന്നു. അതനുസരിച്ച് ആപ്പിലേക്ക് ഹൈലൈറ്റുകളും പരിഷ്‌കരിച്ച കണ്‍സ്യൂമര്‍ ഇന്റര്‍ഫേസും എത്തിത്തുടങ്ങിയിരുന്നു.

2020ല്‍ യുഎസില്‍ മാത്രമായാണ് ഗൂഗിള്‍ ടിവി തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, അയര്‍ലണ്ട്, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ, യുഎസ്എ എന്നീ 15 രാജ്യങ്ങളില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഗൂഗിള്‍ ടി വി ആപ്പ് ലഭ്യമാക്കി. തുടര്‍ന്നാണ് ഇപ്പോള്‍ 100 രാജ്യങ്ങളിലേയ്ക്ക് കൂടി ഗൂഗിള്‍ ടി വി ലഭ്യമാക്കിയത്.

ഗൂഗിള്‍ ടി വി ലഭിക്കുന്ന രാജ്യങ്ങള്‍

നോര്‍ത്ത് അമേരിക്കയില്‍

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിലും

യൂറോപ്പില്‍

അല്‍ബേനിയ, ഓസ്ട്രിയ, ബലേറസ്, ബെല്‍ജിയം, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്തോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, അയര്‍ലണ്ട്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബര്‍ഗ്, മാള്‍ട്ട, മാസിഡോണിയ, നെതര്‍ലാന്‍ഡ്‌സോ, നോര്‍ത്ത് നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റഷ്യ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, ഉക്രെയ്ന്‍, യുകെ

പസഫിക് -ഏഷ്യയില്‍

ഓസ്‌ട്രേലിയ, കംബോഡിയ, ഫിജി, ഹോങ്കോംഗ്, ഇന്തോനേഷ്യ, ജപ്പാന്‍, കസാക്കിസ്ഥാന്‍, കൊറിയ, കിര്‍ഗിസ്ഥാന്‍, ലാവോസ്, മലേഷ്യ, നേപ്പാള്‍, ന്യൂസിലാന്‍ഡ്, പാപുവ ന്യൂ ഗിനിയ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്വാന്‍, താജിക്കിസ്ഥാന്‍, തായ്‌ലന്‍ഡ്, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, വിയറ്റ്‌നാം

ലാറ്റിന്‍ അമേരിക്ക-കരീബിയന്‍

ആന്റിഗ്വ, ബാര്‍ബുഡ, അര്‍ജന്റീന, ബെലീസ്, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ജമൈക്ക, മെക്സിക്കോ, നിക്കരാഗ്വ, പനാമ, പരാഗ്വേ, പെറു, ട്രിനിഡാഡ്, വെനസ്വാഗോ

ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ

അംഗോള, അര്‍മേനിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബെനിന്‍, ബോട്സ്വാന, ബുര്‍ക്കിന ഫാസോ, കേപ് വെര്‍ദെ, ഈജിപ്ത്, ഇന്ത്യ, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, മാലി, മൗറീഷ്യസ്, നമീബിയ, നൈജര്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സെനഗല്‍, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ ഉഗാണ്ട, യുഎഇ, സിംബാബ്വെ

അരൂബ, ബ്രസീല്‍, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ ഇനിയും ഇതിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്നും ഗൂഗിള്‍ പറഞ്ഞു.

Comments are closed.