head 3
head2
head1

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍; ‘ഗോള്‍ഡ്’ ടീസര്‍ പുറത്തിറങ്ങി

ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നയന്‍താര, പൃഥ്വിരാജ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. പ്രധാനതാരങ്ങളോടൊപ്പം ഒരുപിടി അഥിതിതാരങ്ങളും ചിത്രത്തിന്റെ ഭാഗമാവും.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോഷി എന്ന കഥാപാത്രത്തെയും, നയന്‍താര അവതരിപ്പിക്കുന്ന സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയും ടീസറിലൂടെ പരിചയപ്പെടുത്തുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷവും ചിത്രീകരണത്തിലെ അല്‍ഫോണ്‍സ് ടച്ച് നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ടീസര്‍ കണ്ട പ്രേക്ഷകരുടെ പ്രതികരണം.

ചിത്രത്തിന്റെ രചന, എഡിറ്റിങ്, സംഘട്ടനം, വിഷ്വല്‍ ഇഫക്ട്‌സ്, ആനിമേഷന്‍, കളര്‍ ഗ്രേഡിങ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകനായ അല്‍ഫോണ്‍സ് തന്നെയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും, ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Comments are closed.