head2
head1
head 3

ഒരു മാസം മുഴുവന്‍ ട്രയിന്‍ യാത്ര ചെയ്യാന്‍ വെറും ഒമ്പത് യൂറോ മാത്രം

ബര്‍ളിന്‍ : പണപ്പെരുപ്പക്കെടുതിയില്‍ നിന്ന് ആശ്വാസം നല്‍കാനും പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു മാസം വെറും ഒമ്പത് യൂറോയ്ക്ക് യാത്ര സാധ്യമാക്കുന്ന പദ്ധതിയുമായി ജര്‍മ്മനി.

ഓഗസ്റ്റ് വരെ യാത്രക്കാര്‍ക്ക് ലോക്കല്‍, റീജ്യണല്‍ ട്രെയിനുകളില്‍ നിയന്ത്രണമില്ലാതെ ഈ തുകയ്ക്ക് സഞ്ചരിക്കാം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളെ നേരിടാനുള്ള വഴിയായും ഈ പദ്ധതി നിരീക്ഷിക്കപ്പെടുന്നു.

ആദ്യത്തെ ആഴ്ചയില്‍ത്തന്നെ 16 മില്യണ്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ജര്‍മ്മനിയിലെ പൊതുഗതാഗത കമ്പനികളുടെ അസോസിയേഷന്‍ അറിയിച്ചു. പ്രതിമാസ ലോക്കല്‍ റെയില്‍ പാസുകളെടുത്തിരുന്ന 10 മില്യണ്‍ ജര്‍മ്മനിക്കാര്‍ പോലും ഈ സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് ജര്‍മ്മനിയുടെ നാഷണല്‍ റെയില്‍ പ്രൊവൈഡര്‍ ഡച്ച് ബാന്‍ സ്ഥിരീകരിച്ചു.

9 യൂറോ ടിക്കറ്റ് വിജയകരമായെന്ന് ഡച്ച് ബാന്‍ പറഞ്ഞുനിരവധി യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതു കൂടാതെ യാത്രക്കാരുടെ എണ്ണം 10% വര്‍ദ്ധിക്കാനും ഇതിടയാക്കിയെന്ന് ഡിബി വക്താവ് പറഞ്ഞു.

Comments are closed.