head2
head1
head 3

യൂറോപ്പില്‍ ഗ്യാസിന്റെ വില റെക്കോര്‍ഡിലേയ്ക്ക്…

ബ്രസല്‍സ് : ഉക്രെയ്ന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ ഗ്യാസിന്റെ വില റെക്കോര്‍ഡിലേയ്ക്ക്. ഉക്രെയ്‌നിനെതിരായ ആക്രമണമാണ് എണ്ണവില കുതിച്ചുയരാന്‍ കാരണമായത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഉത്പാദകരില്‍ ഒരാളാണ് റഷ്യ.

വിലക്കയറ്റം കുറയ്ക്കുന്നതിന് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമോയെന്ന് ഒപെക്കിന്റെയും റഷ്യ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന ഉല്‍പാദകരും നിരീക്ഷിച്ചുവരികയാണ്. ഉക്രെയ്ന്‍ ആക്രമണം കഴിഞ്ഞ ഒരാഴ്ചയായി ആഗോള ഓഹരി വിപണികളിലും ചാഞ്ചാട്ടം സൃഷ്ടിച്ചിരുന്നു.

യൂറോപ്യന്‍ വാതക വില ബുധനാഴ്ച ഏകദേശം 50%മാണുയര്‍ന്നത്. യൂറോപ്പിന്റെ റഫറന്‍സ് ഡച്ച് ടിടിഎഫ് ഗ്യാസ് വില 194.715 യൂറോയിലെത്തി. യുകെ ഗ്യാസ് വില ഒരു തെര്‍മിന് 463.84 പെന്‍സായി ഉയര്‍ന്ന് ഡിസംബറിലെ റെക്കോര്‍ഡിനടുത്തെത്തി. 470.83 പെന്‍സാണ് നിലവിലെ യുകെയിലെ റെക്കോഡ്.

യൂറോപ്യന്‍ ബെഞ്ച്മാര്‍ക്ക് ബ്രെന്റ് നോര്‍ത്ത് സീ ഓയില്‍ വിലയും 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ബാരലിന് 113.02 ഡോളറായാണ് ഉയര്‍ന്നത്. ന്യൂയോര്‍ക്ക്-ട്രേഡഡ് ഡബ്ല്യുടിഐയും 111.50 ഡോളറിലെത്തി. മുമ്പ് 2013 -ലാണ് ഈ നിലയിലെത്തിയത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.