head1
head 3
head2

ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇളവ്, യൂറോപ്പിലുടനീളം ഗ്യാസ് വില 11% കുറഞ്ഞു

ഉക്രെയ്‌നുമായി ബന്ധപ്പെട്ട പിരിമുറുക്കത്തില്‍ അയവുവന്നതോടെ യൂറോപ്പിലുടനീളം ഗ്യാസ് വില കുറഞ്ഞു. ഗ്യാസ് വില 11%മാണ് കുറഞ്ഞത്. എന്നിരുന്നാലും, ഹോള്‍സെയില്‍ ഗ്യാസ് രംഗത്തുണ്ടായ ഈ കുറവ് അടുത്ത സമ്മര്‍ വരെ നീണ്ടു നില്‍ക്കുമെന്ന് കരുതുന്ന ഗാര്‍ഹിക ഊര്‍ജ്ജ മേഖലയിലെ പ്രതിസന്ധിയ്ക്ക് പരിഹാരമാകില്ലെന്നാണ് ഈ രംഗത്തുനിന്നും ലഭിക്കുന്ന സൂചനകള്‍.

ഉക്രൈയ്‌നുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ച് യുഎസും റഷ്യയും തമ്മില്‍ ചര്‍ച്ചകള്‍ക്ക് സാധ്യത തുറന്നതിന്റെ പശ്ചാത്തലത്തിലാണ് വില കുറഞ്ഞതെന്നാണ് കരുതുന്നത്.

പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് വാതക വിതരണം നടത്തുന്നതിന് ക്രെംലിന്‍ നിരസിച്ചതുമായി ബന്ധപ്പെട്ട ഊര്‍ജ്ജ വ്യാപാരികളുടെ ഭയം ലഘൂകരിക്കാന്‍ ഈ അനുരഞ്ജന നീക്കം വഴിയൊരുക്കി.

ഫെബ്രുവരിയില്‍ ഡെലിവറിക്കുള്ള ഹോള്‍ സെയില്‍ ഗ്യാസിന്റെ വിലയാണ് മണിക്കൂറില്‍ കിലോവാട്ടിന് 11% കുറഞ്ഞ് 86.75 യൂറോയായത്. അടുത്ത ഓഗസ്റ്റില്‍ ഡെലിവറി വിലകള്‍ കിലോവാട്ടിന് 77 യൂറോയായി കുറയുമെന്നും കരുതുന്നുണ്ട്. എന്നിരുന്നാലും 2022ലെ മൂന്നാം പാദത്തില്‍ ശരാശരി 83.40 യൂറോയായി തന്നെ തുടരുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഊര്‍ജ ചെലവ് ഉയര്‍ന്ന തലത്തില്‍ തുടരുമെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു.

യൂറോപ്പിലുടനീളം ഊര്‍ജ ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ശൈത്യകാലത്ത് ഗാര്‍ഹിക ഊര്‍ജ്ജ ബില്ലുകളില്‍ വന്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഈ വര്‍ധന നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.

കോവിഡ് കേസുകള്‍ റെക്കോഡ് ഉയരത്തില്‍ എത്തിയിട്ടും ലോക്ക്ഡൗണുകള്‍ക്ക് പകരം ക്വാറന്റൈയന്‍ നിയമങ്ങളില്‍ ഇളവ് വരുത്തി സാമ്പത്തിക നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്താനാണ് വിവിധ സര്‍ക്കാരുകള്‍ ശ്രമിച്ചത്. ഇതാണ് നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയത്.

അതേസമയം, ഒമിക്രോണ്‍ വേരിയന്റിനപ്പുറത്തേക്ക് നിക്ഷേപകര്‍ ചിന്തിച്ചതോടെ ലോക ഓഹരി വിപണികളില്‍ ഒരാഴ്ച നീണ്ടുനിന്ന മാന്ദ്യം വിട്ടൊഴിയുന്നതിന്റെ സൂചനകള്‍ കാണിച്ചു. ഇത് ഓഹരികള്‍ക്കും എണ്ണയ്ക്കുമെല്ലാം നേട്ടമായി.

2022ലെ ക്രൂഡ് ഓയില്‍ ഇറക്കുമതി ക്വാട്ടയില്‍ ചൈന 11% വെട്ടിക്കുറച്ചതിന്റെ ആശങ്കകള്‍ക്കിടയിലും എണ്ണ വില പതുക്കെ ഉയരുകയാണ്.

Comments are closed.