head1
head 3
head2

റേഷനിംഗ് ഏര്‍പ്പെടുത്തിയിട്ടും ഉക്രൈനില്‍ ഇന്ധനം കിട്ടാനില്ല

കീവ് : റേഷനിംഗ് ഏര്‍പ്പെടുത്തിയിട്ടും ഉക്രൈനില്‍ ഇന്ധനം കിട്ടാനില്ല. ഏകദേശം 80 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ളതെന്ന നിലയില്‍ ഒരു വാഹനത്തിന് 10 ലിറ്റര്‍ എന്ന നിലയിലാണ് ഇന്ധനം അനുവദിച്ചിട്ടുള്ളത്. എന്നിട്ടു പോലും ആവശ്യത്തിന് പെട്രോള്‍ ലഭിക്കാത്ത സ്ഥിതിയാണ്.

രാജ്യത്തെ പെട്രോള്‍ പമ്പിലേക്കുള്ള റോഡുകളിലെല്ലാം കാറുകളുടെ ക്യൂവാണ് കാണാനാകുന്നത്. പെട്രോള്‍ ക്ഷാമം കാരണം മിക്കവാറും പമ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ തുറന്ന പെട്രോള്‍ സ്റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കാന്‍ കാറുകളുടെ തിക്കും തിരക്കുമാണ്.

പത്തു ലിറ്ററെന്നത് വളരെ കുറവാണെന്നാണ് വാഹനയുടമകള്‍ പറയുന്നത്. യാത്രയെ വളരെയധികം നിയന്ത്രിക്കേണ്ടതായും വെട്ടിക്കുറയ്ക്കേണ്ടതായും വരുന്നു. എന്നിരുന്നാലും സ്വന്തം രാജ്യത്തിനു വേണ്ടി അത് സഹിക്കുകയാണ് ഉക്രൈന്‍ ജനത.

Comments are closed.