head2
head 3
head1

ഇന്ധനക്ഷാമം: വര്‍ക്ക് ഫ്രം ഹോം നിര്‍ദ്ദേശിച്ച് യൂറോപ്യന്‍ ഏജന്‍സി

മാഡ്രിഡ്: റഷ്യ-യുക്രൈന്‍ യുദ്ധമാരംഭിച്ചത് മുതല്‍ യൂറോപ്പ് നേരിടുന്ന ആശങ്കയിലൊന്നായ ഇന്ധന ക്ഷാമത്തെ നേരിടാന്‍ പ്രതിവിധികള്‍ കണ്ടുപിടിക്കാന്‍ അംഗരാജ്യങ്ങളോട് നിര്‍ദേശിച്ച് യൂറോപ്യന്‍ ഏജന്‍സികള്‍.

പല രാജ്യങ്ങളും ഇന്ധന ക്ഷാമത്തിന്റെ പ്രയാസം അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഉപരോധ കരാറുകള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഈ പ്രതിസന്ധിയെ മറികടക്കുകയെന്നതാണ് രാജ്യങ്ങളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

അത്യാവശ്യങ്ങള്‍ക്ക് മാത്രം വാഹനം ഉപയോഗിക്കുക, പതുക്കെ ഡ്രൈവ് ചെയ്യുക, വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സ്‌പെയിനില്‍ ഒരു അന്താരാഷ്ട്ര ഏജന്‍സി മുന്നോട്ട് വെക്കുന്നത്.

ഓയില്‍ വിതരണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് റഷ്യ. ഈ പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയുള്ള ക്രമീകരണങ്ങള്‍ എല്ലായിടത്തും നടക്കുന്നുണ്ട്.

കാര്‍- ഫ്രീ സണ്‍ഡേ, അതിവേഗ രാത്രി ട്രെയിനുകള്‍, ആഴ്ച്ചയില്‍ മൂന്നു ദിവസം വര്‍ക്ക് ഫ്രം ഹോം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണുള്ളത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.