head1
head 3
head2

മരം കോച്ചുന്ന തണുപ്പില്‍ തണുത്തുവിറച്ച് അഭയാര്‍ഥി സംഘങ്ങള്‍

കീവ് : റഷ്യന്‍ ആക്രമണത്തില്‍ ജീവന്‍ രക്ഷിക്കാന്‍ പരക്കം പായുന്നവര്‍ക്ക് മുന്നില്‍ തടസ്സമാകുന്നത് മോശം കാലാവസ്ഥ. ഉക്രെയ്ന്‍ അഭയാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും തണുത്തുറഞ്ഞ കാലാവസ്ഥയാണ്. മഞ്ഞുമൂടിയ അതിര്‍ത്തികളില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘങ്ങള്‍ ഏറെ സമയം കാത്തുകിടക്കേണ്ടി വരുന്നു.

ചെറുപ്പക്കാരായ പുരുഷന്മാര്‍ക്ക് ഉക്രെയന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സ്ത്രീകളും പ്രായമായവരുമാണ് അതിര്‍ത്തികളിലെത്തുന്നത്. ഉച്ചകഴിയുന്നതോടെ മഞ്ഞിന്റെ വരവായി. മണിക്കൂറുകളോ ദിവസം മുഴുവനോ കാത്തുനിന്ന ശേഷമേ ഇവര്‍ക്ക് അതിര്‍ത്തി കടക്കാനാകൂ.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങള്‍ കിഴക്കന്‍ പോളണ്ട്, സ്ലൊവാക്യ, ഹംഗറി എന്നിവിടങ്ങളിലും വടക്കന്‍, വടക്കുകിഴക്കന്‍ റൊമാനിയ എന്നിവിടങ്ങളിലാണ് എത്തുന്നത്. മണിക്കൂറുകള്‍ മുതല്‍ ദിവസം മുഴുവന്‍ നീളുന്ന കാത്തിരിപ്പാണ് ഇവര്‍ക്കുള്ളത്. അതിനിടെ, അതിര്‍ത്തിയില്‍ പുരുഷന്മാരെത്തുന്നതും അവരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതും പ്രശ്നമുണ്ടാക്കുന്നു.

മഞ്ഞ് വീഴാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ എക്സിറ്റ് സ്‌ക്രീനിംഗ് നടപടിക്രമങ്ങള്‍ ഒഴിവാക്കുകയാണെന്ന് കീവിലെ യുഎസ് എംബസി ട്വീറ്റ് ചെയ്തു.

ഇതുവരെ പലായനം ചെയ്തത് 5 ലക്ഷത്തിലേറെ പേര്‍

റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം 5,00,000 -ത്തിലധികം ആളുകള്‍ ഉക്രെയ്നില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി യു.എന്‍.ഏജന്‍സിയുടെ തലവന്‍ പറഞ്ഞു. ഏഴ് മില്യണ്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് യൂറോപ്യന്‍ യൂണിയനും പറഞ്ഞു. യുദ്ധത്തില്‍ നിന്ന് പലായനം ചെയ്യുന്ന ഉക്രെയ്ന്‍കാര്‍ക്ക് മൂന്ന് വര്‍ഷം വരെ തുടരാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശം നല്‍കാനും യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കി വരികയാണെന്ന് ഇയു, ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറഞ്ഞത് 3,00,000 ഉക്രെയന്‍ അഭയാര്‍ഥികള്‍ ഇതുവരെ യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.