head1
head 3
head2

തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സുമാര്‍ക്ക് പ്രതിമാസ ബോണസുമായി ഫ്രാന്‍സ്

പാരിസ്: തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സുമാര്‍ക്ക് പ്രതിമാസം 100 യൂറോ ബോണസായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്ടക്‌സ്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ആശ്വാസമായാണ് ബോണസ് അനുവദിക്കുന്നത്. ഈ മാസം മുതല്‍ ജീവനക്കാര്‍ക്ക് അധിക തുക ലഭിച്ചു തുടങ്ങും.

തീവ്രപരിചരണ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെ കഴിവുകള്‍ക്കുള്ള പ്രോത്സാഹനമായാണ് 100 യൂറോ ബോണസായി അനുവദിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരീസിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം സന്ദര്‍ശിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ക്ഷാമം ഫ്രാന്‍സിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ആരോഗ്യമന്ത്രി ഒലിവിയര്‍ വെരാന്റെ നേതൃത്വത്തില്‍ അടുത്തയാഴ്ച ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാനൊരുങ്ങുന്നത്. ഫ്രാന്‍സില്‍ ഒമിക്രോണ്‍ വ്യാപനം ശക്തമായ സാഹചര്യത്തില്‍ രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങള്‍ നിലവില്‍ വലിയ സമ്മര്‍ദ്ദത്തിലാണ്.

Comments are closed.