head 3
head2
head1

സ്‌പെയിനിലേയ്ക്ക് തിരിച്ചുവരാനൊരുങ്ങി മുന്‍ രാജാവ്, അന്വേഷണം അവസാനിക്കുന്നു

മാഡ്രിഡ് : സ്‌പെയിനില്‍ നിന്നും വിട്ടുപോയ മുന്‍ രാജാവ് ജുവാന്‍ കാര്‍ലോസ് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. മതിയായ തെളിവുകളുടെ അഭാവവും രാജാവിന്റെ ഭരണഘടനാപരമായ പ്രതിരോധശക്തിയും ചൂണ്ടിക്കാട്ടി, അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യങ്ങളെപ്പറ്റിയുള്ള മൂന്ന് വ്യത്യസ്ത അന്വേഷണങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് മടങ്ങി വരവ്.

2020 മാര്‍ച്ചിലാണ് അദ്ദേഹത്തിന്റെ ബിസിനെസ്സ് ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ ഭാഗമായി നാടുകടത്തല്‍ തീരുമാനങ്ങള്‍ ഉണ്ടാവുന്നത്. മകന്‍ ഫെലിപെ രാജാവിനെപ്പറ്റിയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സൗദി അറേബ്യായുമായി ബന്ധമുള്ള ഒരു രഹസ്യ ഓഫ്ഷോര്‍ ഫണ്ടില്‍ നിന്ന് ദശലക്ഷക്കണക്കിന് യൂറി സ്വീകരിക്കാന്‍ ഫെലിപെ തയ്യാറാണെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വാര്‍ഷിക സ്‌റ്റൈപ്പന്റും പിതാവില്‍ നിന്നുള്ള സ്വന്തം വിഹിതവും അദ്ദേഹം ഉപേക്ഷിച്ചു.

മദീനയ്ക്കും മക്കയ്ക്കും ഇടയില്‍ അതിവേഗ റെയില്‍ നിര്‍മിക്കുന്ന കരാറിലെ രാജാവിന്റെ പങ്കിനെക്കുറിച്ച് സ്‌പെയിന്‍ സുപ്രീം കോടതി അന്വേഷണം ആരംഭിച്ചിരുന്നു. 2008 -2012 കാലയളവില്‍ വ്യക്തിഗത ആദായനികുതിയുമായി ബന്ധപ്പെട്ട ഇന്‍ലാന്‍ഡ് റവന്യുവില്‍ ക്രമക്കേടുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ആദ്യം 5 മില്യണിലധികം യൂറോ അദ്ദേഹത്തില്‍ നിന്നും വീണ്ടെടുക്കാന്‍ പ്രോസിക്യൂട്ടര്‍മാരുടെ ശ്രമങ്ങള്‍ സഹായിച്ചു. ഏതെങ്കിലും തരത്തില്‍ ഉണ്ടായ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യങ്ങള്‍ രാജാവിന്റെ ഭരണഘടനാ ലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും 2014 ല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോള്‍ മാത്രമാണ് ഇതില്ലാതായതെന്നും കുറ്റത്തിന്റെ പരിമിതികളുടെ ചട്ടം കാലഹരണപ്പെട്ടുവെന്നും അതിനാല്‍ അന്വേഷണങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

രാജാവിന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ പെരുമാറ്റം ഉണ്ടെന്ന് തെളിയിക്കാനുള്ള സാഹചര്യമില്ലെന്നും വരും ദിവസം അദ്ദേഹത്തെ കാണാന്‍ പോകുമെന്നും മുന്‍ രാജാവിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ സ്‌പെയിനിലെ ചാരസംഘടനയെ ഉപയോഗിച്ച് ബന്ധം അവസാനിപ്പിച്ച ശേഷവും അവരെയും കുട്ടികളെയും ലക്ഷ്യമിടുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മുന്‍കാമുകിയും പ്രസിദ്ധ വ്യവസായിയുമായ കോറിന്നാ സു സെയ്ന്‍ വിറ്റ്ഗെന്‍സ്റ്റീന്‍ ലണ്ടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഇത് നിഷേധിച്ചു. ഫ്രാങ്കോ സ്വേച്ഛാധിപത്യത്തിന് ശേഷം സ്‌പെയിനിനെ ജനാധിപത്യത്തിലേക്ക് കൊണ്ടുവന്നതിന് ഏറെ പ്രശംസിക്കപ്പെട്ട മുന്‍ രാജാവ് ജനപ്രീതി ഇടിഞ്ഞതോടെ എട്ട് വര്‍ഷത്തിന് മുന്‍പാണ് സ്ഥാനം ഒഴിഞ്ഞത്.

Comments are closed.