head 3
head1
head2

വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ അന്തരിച്ചു

ടോക്യോ: വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ മരണപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ജപ്പാനീസ് സര്‍ക്കാര്‍. ജാപ്പനീസ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത ആദ്യം പുറത്തു വിട്ടത്. ജപ്പാനിലെ നാര മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവെയാണ് വെടിയേറ്റത്. ആബെയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. 41കാരനായ യുവാവാണ് ഇദ്ദേഹത്തിനെ വെടിവെച്ചത്.

വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിന്‍സെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാന്‍ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിന്‍സോ ആബെ ലോകനേതാക്കള്‍ക്കിടയില്‍ തലയെടുപ്പുള്ള നേതാവായിരുന്നു. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ഷിന്‍സൊ ആബെ. 2006ല്‍ ഒരു വര്‍ഷത്തേക്കും പിന്നീട് 2012 മുതല്‍ 2020 വരെയും പ്രധാനമന്ത്രി പദത്തിലിരുന്നു. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാറി നില്‍ക്കുകയായിരുന്നു.

ഇന്ത്യയുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം ഇദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

Comments are closed.